അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
11th April 2017 09:09:02 PM
Bookmark and Share
 
 
ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിനന്യം -കാന്തപുരം
കുവൈത്ത്: ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിന്റെ പേരില്‍ തല്പരകക്ഷികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇസ്‌ലാം സ്‌നേഹത്തിന്റെയുംസഹിഷ്ണുതയുടെയുംസാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകത്തിന് സമര്‍പ്പിച്ചതെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.കുവൈത്ത് എസ്.വൈ.എസ് സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം സ്വന്തം വിശ്വാസം ആരുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ ആരെയും കല്‍പ്പിച്ചിട്ടില്ല. പക്ഷേ, മുസ്‌ലിമിന് അവന്റെ വിശ്വാസം സംരക്ഷിക്കാന്‍ അവസരമുണ്ടാവുകയും വേണം. തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങളുടെ അടിസ്ഥാനം. തങ്ങളുടെ വിശ്വാസം നിലനിര്‍ത്താനും ജന്മാവകാശങ്ങള്‍ സംരക്ഷിക്കാനും സ്വാതന്ത്ര്യം നല്‍കില്ല എന്ന ശത്രുക്കളുടെ നിലപാടില്‍ നിന്നായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങളുടെ ആരംഭം; ബദ്ര്‍ യുദ്ധ സ്മരണയുണര്‍ത്തിക്കൊണ്ട് കാന്തപുരം പറഞ്ഞു. ഇസ്‌ലാമിനെ തെറ്റായി വായിച്ചതിനാല്‍ അല്പബുദ്ധികളായ അല്പം ചില മുസ്‌ലിംകള്‍ തെറ്റായ പ്രവര്‍ത്തനങ്ങളിലേക്ക് സാഹചര്യങ്ങളുടെ കൂടി സമ്മര്‍ദ്ധ ഫലമായി നീങ്ങിയിട്ടുണ്ടാകാം. അവര്‍ തെറ്റു തിരുത്തി ഇസ്‌ലാമിന്റെ യഥാര്‍ത്ഥ അന്തഃസത്ത മനസ്സിലാക്കി യഥാര്‍ത്ഥ ഇസ്‌ലാമിനെ സമൂഹത്തിനു കാണിച്ചു കൊടുക്കാന്‍ തയ്യാറാവണം; കാന്തപുരം അഭ്യര്‍ത്ഥിച്ചു. സമസ്ത മുശാവറ അംഗം താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ അഹ്മദ് കെ.മാണിയൂര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വിദ്യഭ്യാസ രംഗത്തെ ശക്തമായ തിരിച്ചു വരവാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ സമകാലിക പ്രശ്‌നങ്ങള്‍ക്കുള്ള കാതലായ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മുസ്‌ലിംകള്‍ ഏറ്റവും അടിത്തട്ടിലാണ്. ഇതില്‍ നിന്ന് അവരെ ഉയര്‍ത്തലാവട്ടെ നമ്മുടെ മുഖ്യ അജണ്ട; അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലഫ്. കേണല്‍ ഖാലിദ് അല്‍അമ്മാര്‍, അഹ്മദ് അല്‍ഹാജിരി, അബ്ദുല്ല അല്‍ഹാജിരി, യൂസുഫ് അല്‍ഹാജിരി, മുനീര്‍ ബാഖവി തുരുത്തി, ഉബൈദുല്ലാഹ് സഖാഫി, തുടങ്ങിയവരും സന്നിഹിതരായിരുന്നു. നേരത്തേ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് നടക്കുകയുണ്ടായി. പരിപാടികള്‍ പി.കെ. ശുക്കൂര്‍, അഡ്വ.തന്‍വീര്‍, എഞ്ചിനീയര്‍ അബൂമുഹമ്മദ്, കെ.പി. നൗഫല്‍, അലവി സഖാഫി തെഞ്ചേരി എന്നിവര്‍ കോഓര്‍ഡിനേറ്റ് ചെയ്തു. അബ്ദുല്ല വടകര സ്വാഗതവും സി.ടി.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
30th August 2010 12:54:40 AM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS