അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
11th April 2017 09:09:02 PM
Bookmark and Share
 
 
പ്രബോധകന്റെ വ്യക്തിത്വം പ്രബോധിതരെ സ്വാധീനിക്കും: അബ്ദുറഹ്മാന്‍ സലഫി
ജിദ്ദാ: പ്രവാചകശ്രേണിയിലെ അന്തിമ തിരുദൂതര്‍ മുഹമ്മദ് നബി(സ)യുടെ വിയോഗശേഷം പ്രബോധനദൌത്യം ഏല്‍പിക്കപ്പെട്ട സമൂഹത്തില്‍ അത് നിര്‍വഹിക്കുന്നവര്‍ തികഞ്ഞ ഭക്തിയും ആത്മാര്‍ത്ഥയും ഉള്ളവരാകണമെന്നും അവരുടെ വ്യക്തി പ്രഭാവം പ്രബോധിതരെ സ്വാധീനിക്കുമെന്നും കെ.എന്‍.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാന്‍ സലഫി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നിച്ച് ഓഫ് ട്രൂത്ത് ദഅ്വാ പരിശീലന വിഭാഗം ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഉല്‍ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദൈവിക മതത്തിന്റെ പ്രകാശം ഊതികെടുത്താന്‍ ആര്‍ക്കുംസാധ്യമല്ല. അല്ലാഹു അവന്റെ പ്രകാശത്തിന്റെ തിളക്കം പൂര്‍ണതയിലെത്തിക്കുക തന്നെചെയ്യും. ഇസ്ലാമിക മുന്നേറ്റത്തിന്റെ ചരിത്രം അതാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. മനുഷ്യ ലോകം പ്രതീക്ഷയര്‍പിക്കുന്നത് ഇസ്ലാമിലാണ്. പാശ്ചാത്യ നാടുകളില്‍ അനുഭവപ്പെടുന്ന ത്വരിതഗതിയിലുള്ള ഇസ്ലാമിന്റെ വ്യാപ
നം അതിന്റെ തെളിവാണ്. ദൈവിക മതത്തിന്റെ അത്ഭുതകരമായ വളര്‍ച്ചക്ക് നിമിത്തമാകുന്നതില്‍ ഒരാള്‍ക്കുള്ള പങ്ക് ഈലോകവും അതിലെ വിഭവങ്ങളും ലഭിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. വിശിഷഠ്യാ ഏകദൈവ വിശ്വാസത്തിന്റെ ശബ്ദം സമൂഹത്തെ കേള്‍പിക്കാന്‍ മതസംഘടനകള്‍ അറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അബ്ദുറഹ്മാന്‍ സലഫി വിശദീകരിച്ചു. നിച്ച് ഓഫ് ട്രൂത്ത് ദഅ്വാ വര്‍ക്ക്ഷോപ്പ് വിഭാഗം കണ്‍വീനര്‍ ഹംസ കല്ലുറക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് കാസര്‍കോട് സ്വാഗതവും അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.


29th August 2010 11:10:52 AM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS