അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
12th December 2017 02:28:27 PM
Bookmark and Share
 
 
വിലക്കയറ്റവും കമ്പോള ഇടപെടലും

ദേശീയതലത്തിലുള്ള വിലക്കയറ്റത്തിന്റെ രൂക്ഷത നോക്കിയാല്‍ ഓണം ഇക്കുറി കേരളീയര്‍ക്ക് ദുസഹമായ ചെലവുകളുടെ കാലമാകേണ്ടതായിരുന്നു. ആ ദേശീയ പശ്ചാത്തലത്തില്‍നിന്ന് വേറിട്ട ഒരു അന്തരീക്ഷം ഓണക്കാലത്ത് കേരളീയര്‍ക്കായി ഒരുക്കിക്കൊടുത്തു ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ്. ഫലപ്രദമായ കമ്പോള ഇടപെടലിലൂടെയാണ് ഗവമെന്റ് ഇതു സാധിച്ചത്. അഭിനന്ദനാര്‍ഹമാണ് ഇത്. 41 അവശ്യ സാധനം കസ്യൂമര്‍ഫെഡ് ജനങ്ങള്‍ക്കു നല്‍കിയത് കമ്പോളവിലയെ അപേക്ഷിച്ച് 15 മുതല്‍ 70 വരെ താഴ്ന്ന വിലയ്ക്കാണ്. സഹകരണശൃംഖലയെയാകെ വിലനിലവാരം നിയന്ത്രണവിധേയമാക്കുന്ന തരത്തില്‍ ഇടപെടുവിച്ചത് കമ്പോളവിലയെ കടിഞ്ഞാണിട്ടു നിര്‍ത്തുന്നതിന് ചെറിയതോതിലല്ല സഹായിച്ചത്. സപ്ളൈകോ 470 കോടി രൂപയ്ക്കുള്ള അവശ്യവസ്തുക്കളാണ് സംസ്ഥാനത്തെമ്പാടുമുള്ള മൂവായിരത്തില്‍പ്പരം വില്‍പ്പന സ്റാളിലൂടെ ജനങ്ങളിലെത്തിച്ചത്. 170 കോടി രൂപയുടെ സബ്സിഡിയോടെയുള്ള ഇടപെടലായിരുന്നു അത്. കസ്യൂമര്‍ഫെഡ് ആറായിരത്തോളം വില്‍പ്പന സ്റാളിലൂടെ കുറഞ്ഞ വിലയ്ക്ക് 120 കോടി രൂപയുടെ വസ്തുക്കള്‍ ഓണക്കാലത്ത് ജനങ്ങളിലെത്തിച്ചു.

പൊതുവിതരണ ശൃംഖലയെ ഊര്‍ജസ്വലമാക്കി നിര്‍ത്തിയാല്‍ പൊതുകമ്പോളത്തിലെ വിലപോലും നിയന്ത്രിക്കാനാകുമെന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തമായി ഇത്തവണത്തെ ഓണക്കാലത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് നടത്തിയ കമ്പോള ഇടപെടല്‍. കമ്പോളത്തിലെ ചൂഷണത്തിനും കൊള്ളലാഭക്കൊതിക്കും വിട്ടുകൊടുക്കാതെ ജനങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ചുമതലയുണ്ടെന്ന ബോധ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് ഗവമെന്റ് കാഴ്ചവച്ചത്. രാജ്യത്താകെ വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിനു തീകൊളുത്തുംവിധമാണ് കേന്ദ്ര യുപിഎ ഗവമെന്റ് എണ്ണവില വര്‍ധനയടക്കമുള്ള നടപടികളുമായി കഴിഞ്ഞ മാസങ്ങളില്‍ മുന്നോട്ടുപോയത്. ആ വിലക്കയറ്റ വേലിയേറ്റത്തെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ചെറുത്തുനില്‍ക്കുക സാധ്യമായ കാര്യമല്ല. എങ്കിലും ഫലപ്രദമായ കമ്പോള ഇടപെടലിലൂടെ, ഭാവനാപൂര്‍ണമായ പൊതുവിതരണ-സഹകരണ ക്രമീകരണങ്ങളിലൂടെ വിലക്കയറ്റത്തിന്റെ വന്യമായ രൂക്ഷതയില്‍നിന്നു മലയാളക്കരയിലെ കുടുംബാംഗങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് ഓണക്കാലത്ത് സംരക്ഷിച്ചുനിര്‍ത്തി. അഭിമാനിക്കാന്‍ വകനല്‍കുന്ന കാര്യമാണ് ഇത്; തീര്‍ച്ച.

Reported by Deshabhimani
26th August 2010 09:45:15 AM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS