Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ നിയമ കോഴ്സുകള്‍
ബംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി യില്‍ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന ബിരുദാനന്തര ബിരുദ, ഡിപ്ളോമ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷ മാസ്റ്റര്‍ ഓഫ് ബിസിനസ് ലോസ് (എംബിഎല്‍), ഒരു വര്‍ഷ ഡിപ്ളോമ കോഴ്സുകളായ ഹ്യൂമന്‍ റൈറ്റ്സ് ലോ, മെഡിക്കല്‍ ലോ ആന്‍ഡ് എതിക്സ്, എന്‍വയമെന്റല്‍ ലോ, ഇന്റലക്ചല്‍ പ്രോപര്‍ട്ടി ലോ, ചൈല്‍ഡ് റൈറ്റ്സ് ലോ എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അപേക്ഷാഫോറം ഡബ്ള്യുഡബ്ള്യുഡബ്ള്യു.എന്‍എല്‍എസ്.എസി.ഐഎന്‍ വെബ്സൈറ്റില്‍ നിന്നും ഡൌലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ രേഖകളുടെയും അപേക്ഷാഫീസിന്റെ ഡിഡിയും സഹിതം ജൂ 30വരെ സ്വീകരിക്കും. ഗവേഷണ കോഴ്സുകള്‍ ബംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി കാമ്പസിലെ ഗവേഷണ ബിരുദ കോഴ്സുകള്‍ക്കും (ഇതു വിദൂര വിദ്യാഭ്യാസ കോഴ്സുകളല്ല) അപേക്ഷ ക്ഷണിച്ചു. എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി), പിഎച്ച്ഡി (ഡോക്ടര്‍ ഓഫ് ഫിലോസഫി), എല്‍എല്‍ഡി (ഡോക്ടര്‍ ഓഫ് ലോസ്) എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറം ഡബ്ള്യുഡബ്ള്യുഡബ്ള്യു.എന്‍എല്‍എസ്.എസി.ഐഎന്‍ വെബ്സൈറ്റില്‍ നിന്നും ഡൌലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ രേഖകളുടെയും അപേക്ഷാഫീസിന്റെ ഡിഡിയും സഹിതം ഏപ്രില്‍ 30വരെ സ്വീകരിക്കും.
02nd April 2010 12:11:07 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS