Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കേരളയില്‍ പിജി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം
തിരു: കേരള സര്‍വകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിലും കേന്ദ്രങ്ങളിലും ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സമ്പ്രദായത്തില്‍ നടത്തുന്ന പിജികോഴ്സ് പ്രവേശനത്തിനുളള അഭിരുചിപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല പഠനവകുപ്പുകളില്‍ പിജി പ്രവേശനത്തിന് ഈ പരീക്ഷ ജയിക്കേണ്ടതാണ്. ഡിഗ്രിയുടെ മാര്‍ക്കും പ്രവേശനപരീക്ഷയുടെ മാര്‍ക്കും 50:50 അനുപാതത്തില്‍ കണക്കാക്കിയാണ് പ്രവേശനം നല്‍കുക. ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എംഎ, എംഎസ്സി, എംകോം, എംഎഡ്, എംഎല്‍ഐഎസ്സി, എംസിജെ, എല്‍എല്‍എം എന്നീ കോഴ്സുകളാണ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ രീതിയില്‍ നടത്തുന്നത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും കേരള സര്‍വകലാശാല വെബ്സൈറ്റുകളായ ഡബ്ള്യുഡബ്ള്യുഡബ്ള്യു.കേരളയൂണിവേഴ്സിറ്റി.ഇഡിയു, ഡബ്ള്യുഡബ്ള്യുഡബ്ള്യു.സിഎസ്എസ്.കേരളയൂണിവേഴ്സിറ്റി.ഇഡിയു എന്നിവയിലെ ഹോംപേജില്‍നിന്ന് ഡൌലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 30.
02nd April 2010 12:04:03 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS