Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഐ.ഐ.ടി, ഐ.ഐ.എം കോഴ്‌സുകളിലേക്ക്‌ മുസ്ലിം ആണ്‍കുട്ടികള്‍ക്ക്‌ അവസരം
കാസര്‍കോട്‌: ആധുനിക കാലഘട്ടത്തില്‍ അതിപ്രധാനങ്ങളായ ഐ.ഐ.ടി. ഐ.ഐ.എം പോലുള്ള കോഴ്‌സുകളിലേക്ക്‌ അഖിലേന്ത്യാതലത്തില്‍ നാമമാത്രമായ പ്രാതിനിത്യമേ മുസ്ലീം സമുദായത്തിന്‌ ലഭിക്കുന്നുള്ളൂ. ഈ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ മെമ്പര്‍ മൗലാനാ വലീഹ്‌ റഹ്മാനിയുടെ നേതൃത്വത്തില്‍ ബീഹാറിലെ മുഖീര്‍ കേന്ദ്രമാക്കി ' റഹ്മാനി ഫൗണ്ടേഷന്‍ ' എന്ന പേരിലാരംഭിച്ച പ്രസ്ഥാനം ബീഹാര്‍ സംസ്ഥാന മുന്‍ ഡി.ജി.പി അഭയാനന്ദ്‌ സിംഗ്‌ ഐ.പി.എസുമായി സഹകരിച്ചുകൊണ്ട്‌ ഐ.ഐ.ടി, ഐ.ഐ.എം കോഴ്‌സുകളിലേക്ക്‌ പ്രവേശന പരീക്ഷാപരിശീലനം നടത്തുകയാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി പ്രവേശന പരീക്ഷാപരിശീലനം വിജയകരമായി നടത്തിവരുന്നു. ഈ മൂന്ന്‌ വര്‍ഷങ്ങളിലും അഭയാനന്ദ്‌ സിംഗിന്റെ കീഴില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ മേല്‍ പറഞ്ഞ കോഴ്‌സുകളിലേക്ക്‌ പ്രവേശനം ലഭിച്ചിട്ടുണ്ട്‌. ഈ വര്‍ഷം മുതല്‍ ഈ പ്രവേശന പരീക്ഷാ പരിശീലന പരിപാടിക്ക്‌ ബാംഗ്ലൂരില്‍ ഒരു സെന്റര്‍ അനുവദിച്ചിരിക്കുകയാണ്‌. ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലസ്‌ടു വിദ്യാഭ്യാസത്തോടൊപ്പം രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ്‌ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ പൂര്‍ണ്ണമായും സൗജന്യമായാണ്‌ നല്‍കുന്നത്‌. ഈ കോഴ്‌സിന്റെ ഗുണഫലം മലയാളി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്നതിനായി പ്രവേശന പരീക്ഷക്ക്‌ കേരളത്തില്‍ ഒരു സെന്റര്‍ അനുവദിക്കണമെന്ന എം.എസ്‌.എസിന്റെ അഭ്യര്‍ത്ഥന അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ഈ പ്രവേശന പരീക്ഷ ജില്ലയില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാടും രണ്ടു സെന്ററുകളിലായി നടത്തപ്പെടുന്നു. കാസര്‍കോട്‌, നായന്മാര്‍മൂലയിലെ എന്‍.എ മോഡല്‍ സ്‌കൂളിലും കാഞ്ഞങ്ങാട്‌ മുസ്ലീം ഓര്‍ഫനേജ്‌ ഹാളിലുമായാണ്‌ പരീക്ഷ നടത്തുന്നത്‌. ഈ വരുന്ന ഏപ്രില്‍ 18ന്‌ ഞായറാഴ്‌ച രാവിലെ 10.30ന്‌ നടക്കുന്ന പ്രവേശന പരീക്ഷക്ക്‌ ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ (മുസ്ലീം ആണ്‍കുട്ടികള്‍ക്ക്‌ മാത്രം) പങ്കെടുക്കാവുന്നതാണ്‌. പരമാവധി 30 വിദ്യാര്‍ത്ഥികള്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന ഈ പരിപാടിയുടെ പ്രവേശന പരീക്ഷ സൗജന്യമായാണ്‌ സംഘടിപ്പിക്കുന്നത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ബാംഗ്ലൂര്‍ അല്‍ അമീന്‍ കോളേജിലാണ്‌ പ്ലസ്‌ടു വിദ്യാഭ്യാസം നല്‍കുക. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കാസര്‍കോട്‌ എം.എസ്‌.എസ്‌ ഭാരവാഹികളുമായി ബന്ധപ്പെടുക. മൊബൈല്‍ നമ്പര്‍: പി. മഹമൂദ്‌ 9746439718, ഷരീഫ്‌ കാപ്പില്‍ 9895116855, ഷാഫി എ. നെല്ലിക്കുന്ന്‌ 9895259505.
27th March 2010 10:49:56 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS