Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ബിടെക്നു ശേഷം എംബിഎ വേണോ?
ഒറ്റയുത്തരം സാധ്യമല്ലാത്ത ചോദ്യമാണിത്. ഓരോരുത്തരുടെയും വാസനയും താല്‍പര്യവും വ്യക്തിഗത ശേഷികളും ഇതര സാഹചര്യങ്ങളും പരിഗണിച്ച് തീരുമാനിക്കേണ്ട കാര്യം. പക്ഷേ പൊതുവായ ചിലതുണ്ട്. ബിടെക് സീറ്റുകള്‍ അടുത്തകാലത്ത് വന്‍തോതില്‍ ഉയര്‍ന്നതുകാരണം ബിടെക് നേടുന്നവര്‍ക്കെല്ലാം അതത് എന്‍ജിനീയറിങ് ശാഖയില്‍ത്തന്നെ ജോലി കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. ബിടെക് സീറ്റ് വര്‍ധനയുടെ അതേ അനുപാതത്തില്‍ എന്‍ജിനീയറിങ് വ്യവസായങ്ങളിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടില്ലാത്തതു കൊണ്ടാണ് അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ പുറംജോലി രീതി (ഔട്സോഴ്സിങ്) വലിയ തോതില്‍നടപ്പാക്കിയതോടെ ധാരാളം ബിടെക്കുകാര്‍ക്ക് ആ രംഗത്തേക്കു വഴി തുറന്നുകിട്ടി. എന്‍ജിനീയറിങ് ജോലികളേക്കാള്‍ ഉയര്‍ന്ന വേതനം ഔട്സോഴ്സിങ്ങില്‍ ലഭിക്കുമെന്നതിനാല്‍ ഏറെപ്പേര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.സാമ്പത്തിക മാന്ദ്യത്തിന്റെയും അമേരിക്കയിലെ ഭരണമാറ്റത്തിന്റെയും പശ്ചാത്തലത്തില്‍ ഔട്സോഴ്സിങ് സൌകര്യങ്ങളില്‍ വലിയ ഇടിവ് വരുമോയെന്നു ഭയപ്പെടുന്നവരുണ്ട്. ഇതിനു വലിയ സാധ്യതയില്ലെന്നതാണ് വാസ്തവം.പല ബിടെക്കുകാരും സ്വന്തം എന്‍ജിനീയറിങ് രംഗം വിട്ട്, സോഫ്റ്റ്വെയറിലേക്കു പോകുന്നതില്‍ വിമുഖരാണ്. അവര്‍ക്കു കോളജില്‍ പഠിച്ച വിഷയവുമായിനേരിട്ടു ബന്ധപ്പെട്ട ജോലികള്‍ തന്നെ ചെയ്യണം.ചിലരാകട്ടെ, ബിസിനസ് മാനേജ്മെന്റ് പഠനത്തിലേക്കു തിരിയുന്നു.എംബിഎ, പിജിഡിഎം മുതലായ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ ഏറെയുംകുറെ കാലമായി ബിടെക്കുകാരാണ്. നല്ല ബിസിനസ്സ്കൂളുകളില്‍നിന്ന് മാനേജ്മെന്റ് യോഗ്യത നേടുന്നവര്‍ക്ക് ഉയര്‍ന്ന വേതനത്തോടെ ആകര്‍ഷകമായ പ്രഫഷനല്‍ സാധ്യതകളേറെ. ഏതെങ്കിലുമൊരു ബിസിനസ് സ്കൂളില്‍ നിന്ന് എംബിഎ നേടിയതുകൊണ്ട് വലിയ ഗുണം കിട്ടിയെന്നു വരില്ല.മാനേജ്മെന്റ് പഠനത്തിന്റെ സവിശേഷത നിങ്ങള്‍ പഠിച്ച സ്ഥാപനത്തിന്റെ മേന്മയ്ക്കു നിയമനക്കാര്യത്തില്‍ വന്‍പിച്ച മുന്‍തൂക്കമുണ്ടെന്നതാണ്. മികച്ച സ്ഥാപനത്തില്‍ പ്രവേശനം കിട്ടണമെങ്കില്‍ കടുത്ത മത്സരപ്പരീക്ഷയില്‍ ശേഷി തെളിയിക്കണം. ക്യാറ്റ്, ന്‍ക്കസ്സ, ജെഎംഇടി എന്നിവ ഉദാഹരണം.ദീര്‍ഘകാലത്തെ ചിട്ടയൊപ്പിച്ച തയാറെടുപ്പ് കഴിഞ്ഞവരാണ് ഇത്തരം പരീക്ഷകളില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടാറുള്ളത്. എംബിഎ കൂടാതെ കേവലം ബിടെക് മാത്രമുള്ളവര്‍ക്ക് ഒരു സാധ്യതയുമില്ല എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
18th November 2009 05:02:15 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS