Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ പഠന മേഖലയില്‍ മികച്ച തൊഴില്‍ സാധ്യത
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ലോകത്തെക്കുറിച്ചു നമുക്കിന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഈ രംഗത്തുണ്ടായ പുരോഗതി നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായിരുന്നു. ഇന്ത്യയില്‍ മോബൈല്‍ഫോണ്‍ രംഗത്ത് 3-ജിയുടെ രംഗപ്രവേശനത്തിന് അരങ്ങൊരുങ്ങിയതോടെ മൊബൈല്‍ സേവനങ്ങളുടെ പുതിയ തലത്തിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. വമ്പിച്ച തൊലിലവസരങ്ങളാണ് ഈ രംഗത്ത് വരാനിരിക്കുന്നത്. കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വലിയ പഠന മേഖലയാണ്. മൈക്രോവേവ്, ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ സിസ്റ്റംസ്, സിഗ്നല്‍ പ്രോസസിംഗ് , ടെലികമ്യൂണിക്കേഷന്‍സ്, മൈക്രോഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ മേഖലയില്‍ വരാനിരിക്കുന്നവര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജീനീയറിങ്ങില്‍ ബി ടെക് ബിരുദകോഴ്സിനു ചേരണം. ഖരഗ്പൂരിലെ ഐഐടി ബി ടെക്കിന് പുറമേ ടെലികമ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്‍ജനീയറിങ്ങ് എന്നീ വിഷയങ്ങളില്‍ എം ടെക് ബിരുദവും വാഗ്ദാനം ചെയ്യുന്നു.വിവര സാങ്കേതിക വിദ്യ, ഇലക്ട്രിക് പവര്‍ സിസ്റ്റംസ് ഒാപ്പറേഷന്‍സ്, കമ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കമ്യൂണിക്കേഷന്‍ എന്‍ജീനീയര്‍മാര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. ഐ എസ് ആര്‍ ഒ, ഡി ആര്‍ ഡി ഒ, ബി എസ് എന്‍ എല്‍, വി എസ് എന്‍ എല്‍, മോട്ടറോള, ഇന്‍ഫോസിസ്, ടി സി എസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ കമ്യൂണിക്കേഷന്‍ ബിരുദധാരികളെ ധാരാളമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. തുടക്കത്തില്‍ 3.5 ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെയാണ് ഒരു കമ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളം.
10th October 2009 12:19:14 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS