Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഒഴുകും മേഘങ്ങള്‍
കവികളെയും കലാകാരന്‍മാരെയും പണ്ടുമുതലേ മേഘങ്ങള്‍ പ്രചോദിപ്പിച്ചിട്ടുണ്ട്‌. കാളിദാസ കൃതികളിലെ മേഘവര്‍ണ്ണനകള്‍ എത്ര മനോഹരമാണ്‌. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികളുടെ കവിതകളിലും മേഘങ്ങളെപ്പറ്റിയുള്ള സുന്ദരമായ വര്‍ണ്ണനകളുണ്ട്‌. എന്നാല്‍ ശാസ്‌ത്രജ്‌ഞന്‍മാരോ? നീരാവി അടങ്ങിയിരിക്കുന്ന ചൂടുവായു മുകളിലേക്കുയരുംതോറും തണുത്തുറഞ്ഞാണ്‌ മേഘം ഉണ്ടാകുന്നതെന്നാണ്‌ അവര്‍ പറയുന്നത്‌. ഭൗമോപരിതലത്തിനു മുകളിലായി അന്തരീക്ഷത്തില്‍വച്ച്‌ ശീതീകരിക്കപ്പെട്ട ക്രിസ്‌റ്റലുകളുടെ അഥവാ സാന്ദ്രീകരണം സംഭവിച്ച വെള്ളത്തുള്ളികളുടെ പിണ്ഡം ആണ്‌ മേഘങ്ങള്‍. ഓരോ വെള്ളത്തുള്ളിക്കും ഒരു മില്ലിമീറ്ററിന്റെ നൂറില്‍ ഒരംശം വ്യാസമാണുള്ളത്‌. ഒരു ഘനമീറ്റര്‍ വായുവില്‍ ഏകദേശം 100 മില്യന്‍ ദ്രാവകവെള്ളത്തുള്ളികള്‍ അടങ്ങിയിട്ടുണ്ട്‌. വളരെ ചെറുതായതിനാല്‍ 300 ലും അവയ്‌ക്ക് ദ്രാവകരൂപത്തില്‍ നിലനില്‍ക്കുവാന്‍ കഴിയുന്നു. അതുകൊണ്ടാണ്‌ ഇവയെ അതിശീതദ്രാവകകണങ്ങള്‍ എന്നുപറയുന്നത്‌. മേഘങ്ങളെ, അവ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരത്തില്‍ സഞ്ചരിക്കുന്നതിന്റെ അടിസ്‌ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്‌. ************************* ഉയര്‍ന്ന മേഘങ്ങള്‍ ഇത്തരം മേഘങ്ങള്‍ സാധാരണയായി 5000 മീറ്റര്‍ ഉയരത്തിലാണ്‌ രൂപപ്പെടുന്നത്‌. ധ്രുവപ്രദേശങ്ങളിലാകട്ടെ 3000 മീറ്റര്‍ ഉയരത്തിലും. അത്രയും ഉയരത്തില്‍ ജലം തണുത്തുറയുന്നതുകൊണ്ട്‌ ഈ മേഘങ്ങളില്‍ ദ്രാവകത്തുള്ളികള്‍ ഐസ്‌ കണങ്ങളായാണ്‌ കാണപ്പെടുന്നത്‌. തൂവെള്ളനിറത്തില്‍ പുകച്ചുരുളുകള്‍പോലെയോ കാറ്റത്തുപറന്നുപോകുന്ന ഒരു വെള്ളപ്പട്ടുസാരിപോലെയോ കാണപ്പെടുന്ന ഈ മേഘങ്ങള്‍ വളരെ സുതാര്യമാണ്‌. എന്നാല്‍ ചക്രവാളസീമയില്‍ മറയുന്ന സൂര്യന്റെ ചായക്കൂട്ടുകള്‍ സന്ധ്യാസമയത്ത്‌ ഈ മേഘങ്ങളെ വര്‍ണ്ണാഭമാക്കുന്നു. ************************* മധ്യമേഘങ്ങള്‍ സമുദ്രനിരപ്പില്‍നിന്നും 2000 മീറ്ററിനും 5000 മീറ്ററിനും ഇടയ്‌ക്കുള്ള ഉയരത്തില്‍ കാണപ്പെടുന്ന മേഘങ്ങളാണ്‌ മധ്യമേഘങ്ങള്‍. വളരെ തണുത്ത ദ്രാവകത്തുള്ളികളാണ്‌ ഇത്തരം മേഘങ്ങളിലുണ്ടാവുന്നത്‌. ഇളം നീലനിറത്തിലോ തവിട്ടുനിറത്തിലോ പരന്നുകിടക്കുന്ന ഇവയെ കണ്ടാല്‍ ആകാശത്തു മഴവെള്ളം പരന്നുകിടക്കുന്ന തോന്നലുണ്ടാകും. പക്ഷേ ഇവ മഴ പെയ്യിക്കാറില്ല. ************************* താഴ്‌ന്ന മേഘങ്ങള്‍ സമുദ്രനിരപ്പില്‍നിന്നും 2000 മീറ്റര്‍ ഉയരത്തിലാണ്‌ ഇത്തരം മേഘങ്ങള്‍ കാണപ്പെടുന്നത്‌. ജലത്തുള്ളികള്‍ അടങ്ങിയ താ ഴ്‌ന്നമേഘങ്ങള്‍ തണുക്കുമ്പോള്‍ ഐസ്‌ കണങ്ങളായും മഞ്ഞുകണങ്ങളായും രൂപം മാറുന്നു. കാറ്റിന്റെ ഗതിയനുസരിച്ച്‌ നീങ്ങുന്ന ഈ മേഘങ്ങ ള്‍ക്ക്‌ 500 മീറ്ററോളം ശരാശരി കനം കാണും. പ്രസന്നമായ കാലാവസ്‌ഥയെയാണ്‌ ഈ മേഘങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും കാര്‍മേഘങ്ങള്‍ കൂടെയുണ്ടെങ്കില്‍ കാലാവസ്‌ഥ മോശമാകാം. ************************* ലംബമേഘങ്ങള്‍ അന്തരീക്ഷത്തിന്റെ താഴ്‌ന്നതലങ്ങളില്‍ തുടങ്ങി മിനിറ്റില്‍ ഇരുന്നൂറ്റിയമ്പതോളം മീറ്റര്‍ മുകളിലേക്ക്‌ ഉയരുന്ന മേഘങ്ങളാണ്‌ ഇവ. ചിലപ്പോള്‍ 12,000 മീറ്റര്‍ ഉയരത്തില്‍വരെ ഈ മേഘങ്ങള്‍ കാണപ്പെടാറുണ്ട്‌. വലിയമേഘങ്ങള്‍ ഒറ്റയൊറ്റയായും ചെറിയവ കൂട്ടംകൂട്ടമായും കാണപ്പെടുന്നു. ************************* മഘങ്ങളെ തരംതിരിക്കാന്‍ 1803ല്‍ തന്നെ ലൂക്ക്‌ ഹൊവാര്‍ഡ്‌ എന്ന ശാസ്‌ത്രജ്‌ഞന്‍ ഈ മേഘവിഭാഗങ്ങളെ നാലായി തംതരിച്ചു. ക്യുമുലസ്‌ (തൂണ്‍പോലുള്ളവ), സ്‌ട്രാറ്റസ്‌ (പാളികളായി കാണപ്പെടുന്ന), സിറസ്‌ (നൂല്‍പോലുള്ളവ), നിംബസ്‌ (മഴമേഘങ്ങള്‍) എന്നിവയാണിവ. പില്‍ക്കാലത്ത്‌ മധ്യമേഘങ്ങളുടെ ഭാഗമായി ആള്‍ട്ടോ എന്ന ഒരു പുതിയ വിഭാഗംകൂടി ഇതിനോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആധുനിക കാലാവസ്‌ഥാശാസ്‌ത്രജ്‌ഞര്‍ മേഘങ്ങളെ പ്രധാനമായും പത്ത്‌ വിഭാഗങ്ങളായും ഇവയെ വീണ്ടും 27 ഉപവിഭാഗങ്ങളായും തരംതിരിച്ചിട്ടുണ്ട്‌. ************************* 1. സിറസ ്‌ ഇവ കുതിരവാല്‍ മേഘങ്ങള്‍ എന്നും അറിയപ്പെടുന്നു. സൂക്ഷ്‌മമായ വെണ്‍നാരുകള്‍പോലെ ആകാശത്തു പ്രത്യക്ഷപ്പെടുന്ന ഇവ ചില സന്ദര്‍ഭങ്ങളില്‍ ഇടതൂര്‍ന്ന ഭാഗങ്ങളായും കാണപ്പെടുന്നു. ഐസ്‌ കണങ്ങള്‍ നിറഞ്ഞ സിറസ്‌ മേഘങ്ങള്‍ അസ്‌ഥിരമായ കാലാവസ്‌ഥയെ സൂചിപ്പിക്കുന്നു. 2. സിറോ ക്യുമുലസ്‌ സമുദ്രനിരപ്പില്‍നിന്ന്‌ വളരെ ഉയരെയായി ചുരുളന്‍ വെണ്‍ചാ മരങ്ങള്‍പോലെ വെളുത്ത കട്ടകളായി നിരനിരയായി ഇവ കാണപ്പെടുന്നു. സിറോ ക്യുമുലസ്‌ മേഘങ്ങള്‍ സാധാരണഗതിയില്‍ പ്രസന്നമായ കാലാവസ്‌ഥയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഐസ്‌ കണങ്ങളെ വഹിക്കുന്നതിനാലാണ്‌ സിറോക്യുമുലസ്‌ തൂവെള്ളനിറത്തില്‍ കാണപ്പെടുന്നത്‌. 3. സിറോ സ്‌ട്രാറ്റസ്‌ സമുദ്രനിരപ്പില്‍നിന്ന്‌ കൂടുതല്‍ ഉയരത്തിലായി സുതാര്യമായ പാളികള്‍പോലെയാണ്‌ സിറോ സ്‌ട്രാറ്റസ്‌ മേഘങ്ങള്‍ കാണപ്പെടുന്നത്‌. ഐസ്‌ കണങ്ങളായി കാണപ്പെടുന്ന ഇത്തരം മേഘങ്ങള്‍ വര്‍ഷപാതത്തിന്‌ കാരണമാകുന്നില്ല. 4. ആള്‍ട്ടോ ക്യുമുലസ്‌ പന്തിന്റെ ആകൃതിയില്‍ വെളുത്ത തവിട്ടുനിറത്തില്‍ നിരനിരയായി ഇത്‌ കാണപ്പെടുന്നു. ശരാശരി 3000 മീറ്റര്‍ ഉയരത്തില്‍ ഇത്‌ കാണപ്പെടുന്നു. നേരിയ മഴയ്‌ക്ക് ആള്‍ട്ടോ ക്യുമുലസ്‌ മേഘങ്ങള്‍ കാരണമാവാറുണ്ട്‌. 5. ആള്‍ട്ടോ സ്‌ട്രാറ്റസ്‌ മഞ്ഞിനും മഴയ്‌ക്കും കാരണമാകുന്ന ആള്‍ട്രോ സ്‌ട്രാറ്റസ്‌ മേഘങ്ങള്‍ ചാരനിറത്തില്‍ മധ്യ ഉയരത്തിലായി കാണപ്പെടുന്നു. 6. നിംബോ സ്‌ട്രാറ്റസ്‌ ഇടതൂര്‍ന്ന ഇരുണ്ട മേഘങ്ങളാണ്‌ നിംബോ സ്‌ട്രാറ്റസ്‌ മേഘങ്ങള്‍. കനത്ത മഴയ്‌ക്കും മഞ്ഞുവീഴ്‌ചയ്‌ക്കും ഇത്തരം മേഘങ്ങള്‍ വഴിയൊരുക്കാറുണ്ട്‌. കറുത്തനിറം വലിയ മഴത്തുള്ളിക ളെയാണ്‌ സൂചിപ്പിക്കുന്നത്‌. പരിചയസമ്പന്നരായ കര്‍ഷകര്‍ക്ക്‌ ഇത്തരം മേഘങ്ങള്‍ കണ്ടാല്‍ അത്‌ ഏതു ഭാഗത്താണ്‌ മഴപെയ്യിക്കുക എന്നു നിശ്‌ചയിക്കുവാന്‍ സാധിക്കും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്തു കണ്ടുവരുന്ന മിക്കമേഘങ്ങളും നിംബോ സ്‌ട്രാറ്റസുകളാണ്‌. 7. സ്‌ട്രാറ്റോ ക്യുമുലസ്‌ സമുദ്രനിരപ്പില്‍നിന്നും വളരെ ഉയരത്തിലല്ലാതെ പാളികളായാണ്‌ സ്‌ട്രാറ്റാക്യുമുലസ്‌ മേഘങ്ങള്‍ കാണപ്പെടുന്നത്‌. വെള്ളനിറത്തില്‍ കാണപ്പെടുന്ന ഈ മേഘങ്ങള്‍ ചെറിയ ചാറ്റല്‍മഴയ്‌ക്കു കാരണമാകുന്നു. 8. സ്‌ട്രാറ്റസ്‌ വളരെ ഉയരത്തിലല്ലാതെ മൂടല്‍മഞ്ഞുമേഘങ്ങളുടെ സാദൃശ്യമുള്ള ഇവയ്‌ക്ക് പരന്ന പുതപ്പിന്റെ ആകൃതിയാണ്‌. കാറ്റിന്റെ ഗതിയനുസരിച്ച്‌ നീങ്ങുന്ന ഇവ ഭൂതലത്തിലേക്ക്‌ ഇറങ്ങിവന്നാല്‍ മൂടല്‍മഞ്ഞുപോലെ തോന്നിക്കും. മഞ്ഞുകാലത്ത്‌ രാവിലെ സൂര്യനുദിച്ചുകഴിഞ്ഞാല്‍ ഇത്തരം മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പാളികളായി കാണപ്പെടുന്നതിനാല്‍ ഇവയെ ഫ്രാക്‌റ്റോ സ്‌ട്രാറ്റസ്‌ മേഘങ്ങള്‍ എന്നും വിളിക്കാറുണ്ട്‌. 9. ക്യുമുലസ്‌ മഞ്ഞിനും മഴയ്‌ക്കും കാരണമാകുന്ന മേഘങ്ങളാണ്‌ ക്യുമുലസ്‌ മേഘങ്ങള്‍. അധികം ഉയരത്തിലല്ലാതെ ചാരനിറത്തില്‍ കാണപ്പെടുന്ന ഇവ സൂര്യപ്രകാശത്തില്‍ വെള്ളിവെളിച്ചത്തോടെ കോളിഫ്‌ളവറിന്റെ ആകൃതിയിലും കാണപ്പെടാറുണ്ട്‌. 10. ക്യുമുലോ നിംബസ്‌ പര്‍വതംപോലെ വളരുന്ന ഭീമാകാരമായ മേഘമാണ്‌ ക്യുമുലോ നിംബസ്‌. വലിയ ചുരുളന്‍ മേഘങ്ങളായി 16 കിലോമീറ്റര്‍ വരെ ഇത്‌ വളര്‍ന്നുവികസിക്കുന്നു. മുകള്‍ഭാഗം ഹിമകണങ്ങള്‍കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ വെളുത്തും അടിഭാഗം വലിയ വെള്ളതുള്ളികളാല്‍ കറുത്തും ഇരിക്കും. ഇടിയോടുകൂടിയമഴ, കൊടുങ്കാറ്റ്‌, മഴയോടുകൂടിയ കൊടുങ്കാറ്റ്‌, മഴ, മഞ്ഞുവീഴ്‌ച എന്നിവയുണ്ടാകാന്‍ ഇത്തരം മേഘങ്ങള്‍ കാരണമാകും. ക്യുമുലോ നിംബസ്‌ മേഘങ്ങള്‍ മൂലമുണ്ടാകുന്ന മഴ വളരെ പരിമിതമായ സ്‌ഥലത്തുമാത്രം പെയ്യുകയും അരമണിക്കൂറിനുള്ളില്‍ അവസാനിക്കുകയും ചെയ്യും
Reported by N. AJITHKUMAR (MANGALAM)
25th January 2009 02:49:44 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS