Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പ്ലസ്‌വണ്‍: അഞ്ചാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂലായ്‌ ആറിന്‌; ക്ലാസ്സുകള്‍ ജൂലായ്‌ എട്ടുമുതല്‍
തിരുവനന്തപുരം: ഏകജാലകത്തിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ്‌ പ്രക്രിയയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂലായ്‌ ആറിന്‌ പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ www.hscap.kerala.gov.in, www.hscap.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ജി.പി.ആര്‍.എസ്‌. സൗകര്യമുള്ള മൊബൈല്‍ ഫോണുകളിലും അലോട്ട്‌മെന്റ്‌ വിവരങ്ങള്‍ കാണാവുന്നതാണ്‌. ഇതിനായി മൊബൈലില്‍ നിന്ന്‌ www.hscap.kerala.gov.in/wap എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കണം. അഞ്ചാമത്തെ ലിസ്റ്റ്‌ പ്രകാരമുള്ള പ്രവേശനം ജൂലായ്‌ ആറ്‌, ഏഴ്‌ തീയതികളില്‍ നടക്കും. താല്‍ക്കാലിക പ്രവേശനത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഹയര്‍ ഓപ്‌ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ അലോട്ട്‌മെന്റ്‌ ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അതാത്‌ സ്‌കൂളുകളില്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ അലോട്ട്‌ചെയ്‌ത സ്‌കൂളില്‍ നിര്‍ബന്ധമായി ജൂലായ്‌ 7ന്‌ അഞ്ചുമണിക്ക്‌ മുമ്പ്‌ സ്ഥിരപ്രവേശനം നേടണം. ഇക്കൊല്ലത്തെ ഏകജാലക പ്രവേശനത്തിന്റെ പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ച പ്രകാരം ജൂലായ്‌ എട്ടിനുതന്നെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഒഴിവുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ സീറ്റുകളിലേക്ക്‌ പുതുതായി ക്ഷണിച്ച അപേക്ഷകള്‍ കൂടി പരിഗണിച്ചശേഷമാണ്‌ അഞ്ചാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌. പുതുതായി അപേക്ഷിച്ച പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ്‌ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഏകജാലക രീതിയിലൂടെ അലോട്ട്‌മെന്റ്‌ ലഭിച്ച്‌ സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമെങ്കില്‍ സ്‌കൂള്‍ മാറ്റത്തിനോ കോംബിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. ഒഴിവുള്ള സീറ്റുകളിലേക്കായിരിക്കും ഇത്തരം അപേക്ഷകള്‍ പരിഗണിക്കുന്നത്‌. ഈ ആവശ്യത്തിനായി ഒഴിവുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തിനുമുള്ള അപേക്ഷകള്‍ ജൂലായ്‌ 10നും 13നും സ്‌കൂളുകളില്‍ സ്വീകരിക്കും. സ്‌കൂള്‍/കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുള്ള ഒഴിവുകളിലേക്ക്‌ ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാത്ത സേ പരീക്ഷ പാസ്സായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും ഇതുവരെ അലോട്ട്‌മെന്റ്‌ ലഭിക്കാത്തവര്‍ക്ക്‌ വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്‌ഷനുകളും പുതുക്കി നല്‍കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി പിന്നാലെ അറിയിക്കുമെന്ന്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
06th July 2009 12:25:30 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS