Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ചുവടുവെയ്‌പായി 'സാര്‍ത്ഥകം'
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സംഗ്രഹം പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന്‌ 2007-08 കാലയളവില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളുടെ സംഗ്രഹമാണ്‌ ഇന്റര്‍നെറ്റ്‌ പുസ്‌തക രൂപത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്‌. സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജ്യൂക്കേഷണല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ട്രെയ്‌നിങ്‌ (സീമാറ്റ്‌) മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ സംഗ്രഹത്തിന്‌ ഇരുന്നൂറിലേറെ പേജുകളുണ്ട്‌. മലയാളത്തില്‍ 'സാര്‍ത്ഥകം' എന്നും ഇംഗ്ലീഷില്‍ 'റിയലൈസേഷന്‍സ്‌' എന്നുമാണ്‌ പേര്‌. സര്‍വശിക്ഷാ അഭിയാന്‍ ധനസഹായമുപയോഗിച്ചാണ്‌ സീമാറ്റ്‌ ഇതു തയ്യാറാക്കിയത്‌. സറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഓണ്‍ലൈന്‍ രേഖ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച വിവിധതരം നടപടികള്‍ വിവരിക്കുന്നു. ചില മേഖലകളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സ്‌മാര്‍ട്ട്‌ ക്ലാസ്‌റൂംസ്‌ ഏര്‍പ്പെടുത്തിയതും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക ക്ലാസ്സുകള്‍ നല്‍കിയതും സംബന്ധിച്ച വിവരങ്ങള്‍ ഇതിലുണ്ട്‌. കുട്ടികളുടെ സിനിമ പോലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ രൂപംകൊണ്ട വഴികള്‍ മറ്റുള്ളവര്‍ക്കു കൂടി അനുകരിക്കാന്‍ സാധിക്കുംവിധമാണ്‌ വിശദീകരിച്ചിട്ടുള്ളത്‌.
06th July 2009 12:24:23 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS