Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കോഴ്‌സും ക്രെഡിറ്റും പിന്നെ സെമസ്റ്ററും
കൊച്ചി: മൂന്നുവര്‍ഷത്തെ കോഴ്‌സ്‌ ആറ്‌ സെമസ്റ്ററുകളായി ബി.എ., ബി.എസ്‌.സി. കോഴ്‌സുകള്‍ ബി.എ.,ബി.എസ്‌.സി. പ്രോഗ്രാമുകളായി മാറും മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ താത്‌പര്യമുള്ള വിഷയങ്ങളും പഠിക്കാം സബ്‌സിഡിയറി പേപ്പറുകളുടെ പുതിയ രൂപം കോംപ്ലിമെന്ററി കോഴ്‌സ്‌ ബിരുദ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറുകയാണ്‌; ചോയ്‌സ്‌ ബേസ്‌ഡ്‌ കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക്‌. മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ്ങും വരുന്നു. നിലവില്‍ ബിരുദത്തിന്‌ മെയിനും സബ്‌സിഡിയറിയും ഇംഗ്ലീഷും തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയുമല്ലാതെ മറ്റൊന്നും പഠിക്കാന്‍ അവസരമില്ല. അക്കാദമിക വഴക്കം കൂടുതലായതിനാല്‍ പുതിയ രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക്‌ താത്‌പര്യമുള്ള മറ്റു വിഷയങ്ങള്‍കൂടി പഠിക്കാം. ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ രീതിയില്‍ വിദ്യാര്‍ഥിക്ക്‌ പ്രധാന വിഷയത്തോടൊപ്പം ഇഷ്‌ടമുള്ളതും അഭിരുചിയുള്ളതുമായ മറ്റ്‌ വിഷയങ്ങളും പഠിക്കാം. ഉദാഹരണത്തിന്‌ ബയോളജി പ്രധാന വിഷയമായി എടുക്കുന്ന വിദ്യാര്‍ഥിക്ക്‌ സംഗീതമോ കമ്പ്യൂട്ടര്‍ സയന്‍സോ താത്‌പര്യമുണ്ടെങ്കില്‍ പഠിക്കാം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ്‌ ബിരുദ വിദ്യാഭ്യാസ പുനഃസംഘടനയ്‌ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. നിലവിലുള്ള മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സ്‌ പുതിയ രീതിയില്‍ മൂന്ന്‌ വര്‍ഷത്തില്‍ ഒതുങ്ങുന്ന ആറ്‌ സെമസ്റ്ററുകളായി മാറും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയും ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുമാണ്‌ സെമസ്റ്ററുകള്‍. നവംബര്‍, മെയ്‌ മാസങ്ങളില്‍ സെമസ്റ്റര്‍ ഇടവേളകളുമുണ്ട്‌. കുറഞ്ഞത്‌ ആറും പരമാവധി പന്ത്രണ്ടും സെമസ്റ്ററുകള്‍ക്കിടയില്‍ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കണം. സീറോ സെമസ്റ്ററിനും വ്യവസ്ഥയുണ്ട്‌. വിദ്യാര്‍ഥിക്ക്‌ പ്രോഗ്രാമിന്‌ രജിസ്റ്റര്‍ ചെയ്‌തശേഷം പുറത്തുപോകാം. പിന്നീട്‌ 12 സെമസ്റ്ററുകള്‍ക്കിടയില്‍ പൂര്‍ത്തിയാക്കിയാല്‍ മതി. അഞ്ച്‌ ദിവസം വീതമുള്ള 18 ആഴ്‌ചകള്‍ ഒരു സെമസ്റ്ററിലുണ്ടാവും. 90 പ്രവൃത്തിദിവസങ്ങളിലായി 450 മണിക്കൂര്‍ പഠിപ്പിക്കണം. പുതിയ രീതിയില്‍ ബി.എ., ബി.എസ്‌സി. 'കോഴ്‌സുക'ള്‍ ബി.എ., ബി.എസ്‌സി. 'പ്രോഗ്രാമുകളാ'യി മാറും. 'പേപ്പര്‍' എന്നത്‌ 'കോഴ്‌സും': ഒരു പ്രോഗ്രാമില്‍ 30 മുതല്‍ 38 വരെ കോഴ്‌സുകള്‍ ആകാം. ഒരു സെമസ്റ്ററില്‍ കുറഞ്ഞത്‌ അഞ്ച്‌ കോഴ്‌സുകള്‍ ഉണ്ടാകണം. ഒരാഴ്‌ചയിലെ അഞ്ച്‌ ദിവസങ്ങളിലായി ഒരുകോഴ്‌സിന്റെ നാലോ അഞ്ചോ മണിക്കൂര്‍ പഠനത്തെ നാല്‌ ക്രെഡിറ്റുകളായി കണക്കാക്കും. ഇത്‌ രണ്ടോ മൂന്നോ മണിക്കൂറുകളാണെങ്കില്‍ രണ്ട്‌ ക്രെഡിറ്റുകളേ ലഭിക്കൂ. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ 120 ക്രെഡിറ്റുകള്‍ ലഭിക്കണം. കോമണ്‍ കോഴ്‌സ്‌, കോര്‍ കോഴ്‌സ്‌, കോംപ്ലിമെന്ററി കോഴ്‌സ്‌, ഓപ്പണ്‍ കോഴ്‌സ്‌ എന്നിങ്ങനെ നാല്‌ കോഴ്‌സുകളുണ്ട്‌. കോമണ്‍ കോഴ്‌സ്‌ കുറഞ്ഞത്‌ പത്തെണ്ണമാണ്‌. നാല്‌ ഇംഗ്ലീഷ്‌ കോഴ്‌സ്‌, രണ്ട്‌ ഇതര ഭാഷാ കോഴ്‌സ്‌, എട്ടെണ്ണത്തില്‍ നിന്ന്‌ തിരഞ്ഞെടുക്കാവുന്ന നാല്‌ ജനറല്‍ കോഴ്‌സ്‌ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഒന്നുമുതല്‍ നാലുവരെ സെമസ്റ്ററുകളില്‍ ഇത്‌ പഠിപ്പിച്ച്‌ തീര്‍ക്കണം. 38 ക്രെഡിറ്റുകളാണിതിന്‌. നിലവിലുള്ള മെയിന്‍ പേപ്പറിന്റെ പുതിയ രൂപമായ കോര്‍ കോഴ്‌സ്‌ 14 എണ്ണമാണ്‌. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം ബന്ധപ്പെട്ട വിഷയത്തിന്റെ രീതിശാസ്‌ത്രവും ഇന്‍ഫര്‍മാറ്റിക്‌സുമാണ്‌. ഒരു പ്രോജക്‌റ്റുമുണ്ടാവും. പഴയ സബ്‌സിഡിയറി പേപ്പറുകളുടെ പുതിയ രൂപമാണ്‌ കോംപ്ലിമെന്ററി കോഴ്‌സ്‌. ഒന്നു മുതല്‍ നാലുവരെ സെമസ്റ്ററുകളിലായി ഇവ പഠിപ്പിച്ച്‌ തീര്‍ക്കണം. കോര്‍ കോഴ്‌സ്‌ പഠനത്തെ സഹായിക്കുന്നതാവണം കോംപ്ലിമെന്ററി കോഴ്‌സിന്റെ ഉള്ളടക്കം. ക്രെഡിറ്റുകളുടെ എണ്ണം കുറവായതിനാല്‍ ഇവയ്‌ക്ക്‌ പഴയ പ്രാധാന്യം ലഭിക്കില്ല. കോറും കോംപ്ലിമെന്ററിയും കൂടി 78 ക്രെഡിറ്റുകളാണ്‌. ഓപ്പണ്‍ കോഴ്‌സുകള്‍ രണ്ടെണ്ണമാണ്‌. പ്രധാന വിഷയത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി കോളേജില്‍ ലഭ്യമായ മറ്റ്‌ കോഴ്‌സുകള്‍ വിദ്യാര്‍ഥിക്ക്‌ തിരഞ്ഞെടുക്കാം. ഓപ്പണ്‍ കോഴ്‌സുകള്‍ക്ക്‌ നാല്‌ ക്രെഡിറ്റാണ്‌. പുറമെ കോളേജില്‍ ലഭ്യമായ മറ്റ്‌ കോഴ്‌സുകള്‍ അഡീഷണല്‍ കോഴ്‌സുകളായി രജിസ്റ്റര്‍ ചെയ്‌ത്‌ പഠിക്കാം. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക്‌ എക്‌സ്‌ട്രാ ക്രെഡിറ്റ്‌ അനുവദിക്കും. ഇത്‌ പ്രോഗ്രാം വിജയിക്കുന്നതിനായി പരിഗണിക്കില്ല. അഡീഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരമുണ്ടെങ്കിലും കോഴ്‌സുകള്‍ പരിമിതമാണ്‌. മറ്റ്‌ വിഷയങ്ങളിലെ കോര്‍, കോംപ്ലിമെന്ററി കോഴ്‌സുകള്‍ തിരഞ്ഞെടുക്കാമെന്ന്‌ കൗണ്‍സില്‍ പറയുമ്പോഴും ഏത്രകണ്ട്‌ പ്രായോഗികമാവുമെന്ന സംശയമുണ്ട്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ 12 സെമസ്റ്റര്‍ വരെയെടുക്കാമെന്ന നിയമാവലിയിലെ നിര്‍ദേശവും വിവാദവിഷയമാണ്‌. ഇത്‌ എട്ടായി പരിമിതപ്പെടുത്തണമെന്നാണ്‌ ആവശ്യം. നീണ്ട ആറുവര്‍ഷക്കാലം കുട്ടികള്‍ക്ക്‌ കാമ്പസിലെത്താന്‍ അവസരം നല്‍കുന്നത്‌ അച്ചടക്കത്തെ ബാധിക്കുമെന്ന്‌ മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗീസ്‌ പറയുന്നു. പഠന കോഴ്‌സുകള്‍ സംബന്ധിച്ച്‌ നിയമാവലി (റെഗുലേഷന്‍)യും കോമണ്‍ കോഴ്‌സുകള്‍ക്കുംരീതിശാസ്‌ത്രം കോഴ്‌സുകള്‍ക്കുമുള്ള മാതൃകാ സിലബസ്സും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വകലാശാലകള്‍ക്ക്‌ നല്‍കിയിരുന്നു. ഇത്‌ അതുപോലെ നടപ്പാക്കുന്നത്‌ സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കും. കോമണ്‍ കോഴ്‌സില്‍ കള്‍ച്ചര്‍ ആന്‍ഡ്‌ സിവിലൈസേഷന്‍ കോഴ്‌സിലെ 'കേരള കള്‍ച്ചര്‍' മൊഡ്യൂളില്‍ വായനയ്‌ക്ക്‌ നിര്‍ദേശിച്ചിട്ടുള്ള പുസ്‌തകങ്ങള്‍ മിക്കതും ഇടതുപക്ഷ സഹയാത്രികരുടേതാണെന്നും ആക്ഷേപമുണ്ട്‌. സര്‍വകലാശാലകളിലെ പഠനബോര്‍ഡുകളോ ഫാക്കല്‍റ്റികളോ അക്കാദമിക്‌ കൗണ്‍സിലോ ഒന്നും ചര്‍ച്ച ചെയ്‌ത്‌ രൂപപ്പെടുത്തിയതല്ല പരിഷ്‌കാരമെന്ന്‌ കണ്ണൂര്‍ സര്‍വകലാശാലാ മുന്‍ പ്രോ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. കെ. കുഞ്ഞികൃഷ്‌ണന്‍ പറയുന്നു. കൗണ്‍സില്‍ ഒരു ഉപസമിതിയെ വെച്ച്‌ കോഴ്‌സിനെയും മൂല്യനിര്‍ണയത്തെയും കുറിച്ച്‌ മാതൃകാ രൂപരേഖയുണ്ടാക്കി അത്‌ സവകലാശാലകളെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയായിരുന്നു. എന്നാല്‍ കൗണ്‍സില്‍ നല്‍കിയത്‌ മാതൃകാ നിയമാവലിയും സിലബസ്സുമാണെന്ന്‌ വൈസ്‌ ചെയര്‍മാന്‍ പ്രൊഫ. കെ.എന്‍. പണിക്കര്‍ പറയുന്നു. സര്‍വകലാശാലകള്‍ക്ക്‌ ഇതില്‍ മാറ്റം വരുത്താന്‍ സ്വാതന്ത്ര്യമുണ്ട്‌. അത്‌ ചെയ്യാത്തതിന്‌ കൗണ്‍സിലിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ കൗണ്‍സിലിന്റെയും സര്‍വകലാശാലകളിലെ അക്കാദമിക സമിതികളുടെയും നിറം ഒന്നാവുമ്പോള്‍ ഈ മാറ്റം സംഭവിക്കുന്നില്ലെന്ന്‌ മാത്രം.
01st July 2009 06:09:33 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS