Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
എഴുത്തിന്റെ വഴികള്‍ ശ്രദ്ധേയമായി
കാനത്തൂര്‍: ഗവ. യു.പി. സ്‌കൂളില്‍ നടന്ന എഴുത്തിന്റെവഴികള്‍ കുട്ടികളില്‍ നവ്യാനുഭവമായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി രചനാനുഭവങ്ങള്‍ പങ്കിടുകയും സാഹിത്യവഴികള്‍ വിവരിക്കുകയും ചെയ്‌തു. ശ്യാമിലി ജനാര്‍ദനന്‍, അഭിജിത്ത്‌, ജിഷ്‌ണു മോഹന്‍, സേതു കൃഷ്‌ണന്‍, അഞ്‌ജന ജി.നായര്‍ തുടങ്ങി നിരവധി കുട്ടികള്‍ സര്‍ഗസംവാദത്തില്‍ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി രാഘവന്‍ ബെള്ളിപ്പാടി ഉദ്‌ഘാടനംചെയ്‌തു. പി.ടി.എ. പ്രസിഡന്റ്‌ ടി.ഗോപിനാഥന്‍ അധ്യക്ഷനായി. സി.കെ.പുഷ്‌പ, ഗ്രീഷ്‌മ, ഹരികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഒ.എസ്‌.ഗിരിജ സ്വാഗതവും വൈ.എം.സി.ശ്യാമള നന്ദിയും പറഞ്ഞു. വിവിധകലാപരിപാടികളും നടന്നു.
27th June 2009 01:50:23 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS