Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഐ.എസ്‌.ആര്‍.ഒ. പ്രോജക്ടില്‍ റിസര്‍ച്ച്‌ സ്‌കോളറെ നിയമിക്കുന്നു
കണ്ണൂര്‍: സര്‍വകലാശാലയുടെ അറ്റ്‌മോസ്‌ഫറിക്‌ സയന്‍സ്‌ വകുപ്പില്‍ അനുവദിച്ചിരിക്കുന്ന ഐ.എസ്‌.ആര്‍.ഒ. പ്രോജക്ടില്‍ പ്രവര്‍ത്തിക്കാന്‍ ഒരു മുഴുവന്‍ സമയ റിസര്‍ച്ച്‌ സ്‌കോളറെ ആവശ്യമുണ്ട്‌. ഫിസിക്‌സിലോ, അറ്റ്‌മോസ്‌ഫറിക്‌ സയന്‍സിലോ എം.എസ്‌സി. ബിരുദവും യു.ജി.സി.-നെറ്റ്‌ യോഗ്യതയും ഉള്ളവര്‍ 30ന്‌ രാവിലെ 10.30ന്‌ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ്‌ കാമ്പസിലെ അറ്റമോസ്‌ഫറിക്‌ സയന്‍സ്‌ വകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. നെറ്റ്‌ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ഉയര്‍ന്ന അക്കാദമിക്‌ റെക്കോഡുകളുള്ളവരെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ റിസര്‍ച്ച്‌ ഫെലോഷിപ്പായി 10,000 രൂപ പ്രതിമാസം ലഭിക്കും. ഒരുവര്‍ഷത്തേക്ക്‌ ആയിരിക്കും നിയമനം. എന്നാല്‍ സ്‌കോളറുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കാലാവധി ദീര്‍ഘിപ്പിക്കുവാന്‍ സാധ്യതയുണ്ട്‌. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യത്തെ വിവിധ ഐ.എസ്‌.ആര്‍.ഒ. കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്‌.
18th March 2009 12:03:07 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS