Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഗ്രാമചരിത്രമറിയാന്‍ പുഴയോരത്തൊരു ഒത്തുചേരല്‍
 
കാസര്‍കോട്‌: പുഴയോരത്തൊരുക്കിയ പന്തലില്‍ കുട്ടികളും പഴമക്കാരും ഒത്തുചേര്‍ന്നു. നാട്ടിന്റെ ചരിത്രത്തെ അറിയാനായിരുന്നു ഈ ഒത്തുകൂടല്‍. മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ മൊഗ്രാല്‍ പുഴയോരത്ത്‌ മുത്തച്ഛന്മാരോടൊപ്പം സംഗമിച്ചത്‌. വിദ്യാലയത്തിലെ സാമൂഹികശാസ്‌ത്ര ക്ലബ്ബ്‌ സര്‍വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ തയ്യാറാക്കുന്ന ഗ്രാമ സാംസ്‌കാരികചരിത്ര നിര്‍മാണത്തിന്റെ ഭാഗമായാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കുട്ടികള്‍ അഭിമുഖങ്ങളിലൂടെയും രേഖകള്‍ തേടിപ്പിടിച്ചും ഒരുക്കിയ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൊഗ്രാല്‍-പുത്തൂര്‍, മൊഗ്രാല്‍ ചൗക്കി തുടങ്ങിയ ഗ്രാമങ്ങളിലൂടെയായിരുന്നു വിദ്യാര്‍ഥികളുടെ യാത്ര. സാംസ്‌കാരിക ചരിത്രഗ്രന്ഥം മാര്‍ച്ച്‌ അവസാനം പുറത്തിറങ്ങും. സെമിനാര്‍ കാസര്‍കോട്‌ ബി.ആര്‍.സി. യിലെ ബി.പി.ഒ എം.ഡി രമേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ കെ.രമേശ അധ്യക്ഷനായി. പി.ബി.അബ്ദുള്‍റഹിമാന്‍, ടി.എം.രാജേഷ്‌, ഹംസു മേനത്ത്‌, പി.വേണുഗോപാല്‍, കെ.സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ എം.എ.നഫീസത്ത്‌ ഫഹീമ മോഡറേറ്ററായി. ബി.എം.മുഷ്‌ഫീഖ്‌, എം.എം.ഫാത്തിമത്ത്‌ അസൂറ, കെ.എച്ച്‌.ഇര്‍ഫാന്‍, ഡോ. കാര്‍ത്തിക എന്നിവര്‍ വിഷയാവതരണം നടത്തി.
12th March 2009 12:27:10 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS