Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
10 തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം
ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടവ

അപേക്ഷയോടൊപ്പം ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യണം

കാറ്റഗറി നമ്പര്‍ 13/2009

റിസര്‍ച്ച്‌ ഓഫീസര്‍

(സ്‌റ്റാറ്റിസ്‌റ്റിക്‌സ്)

വകുപ്പ്‌: കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌, ട്രെയിനിംഗ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഓഫ്‌ ഷെഡ്യൂള്‍ഡ്‌ കാസ്‌റ്റ്സ്‌ ആന്‍ഡ്‌ ഷെഡ്യൂള്‍ഡ്‌ ട്രൈബ്‌സ്.

ഒഴിവ്‌: 1 (നിലവിലുള്ള ഒഴിവിനു പുറമേ പത്തില്‍ കുറയാത്ത എണ്ണം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി മെയിന്‍ലിസ്‌റ്റും ആനുപാതികമായി സപ്ലിമെന്ററി ലിസ്‌റ്റും തയാറാക്കും)

ശമ്പളം: 11,070-18,450 രൂപ നേരിട്ടുള്ള നിയമനം. 1-1-2009ല്‍ 22 വയസു തികഞ്ഞവരും 35 വയസ്‌ കവിയാത്തവരുമായവര്‍ക്ക്‌ അപേക്ഷിക്കാം. പട്ടികവിഭാഗം, മറ്റു പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്ക്‌ നിയമാനുസൃത ഇളവു ലഭിക്കും.

യോഗ്യത: 1. അമ്പതു ശതമാനം മാര്‍ക്കില്‍ കുറയാതെ റഗുലര്‍ പഠനത്തിലൂടെ അംഗീകൃത സര്‍വകലാശാലയില്‍നിന്നു സ ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ നേടിയ മാസ്‌റ്റര്‍ ബിരുദം. 2.സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ നേടിയ പിഎച്ച്‌.ഡി. അല്ലെങ്കില്‍ എം.ഫില്‍. തെരഞ്ഞെടുപ്പു രീതി, മറ്റു വിവരങ്ങള്‍ എന്നിവ പി.എസ്‌.സിയുടെ വെബ്‌സൈറ്റായ www.keralapsc.org ല്‍. അപേക്ഷ സമര്‍പ്പിക്കാനും ഇതേ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക.

കാറ്റഗറി നമ്പര്‍ 14/2009 ലക്‌ചറര്‍ (ആന്ത്രപ്പോളജി/സോഷ്യോളജി) വകുപ്പ്‌: കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌, ട്രെയിനിംഗ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഓഫ്‌ ഷെഡ്യൂള്‍ഡ്‌ കാസ്‌റ്റ്സ്‌ ആന്‍ഡ്‌ ഷെഡ്യൂള്‍ഡ്‌ ട്രൈബ്‌സ്.

ശമ്പളം: 11,070-18,450 ഒഴിവ്‌: 1 (നിലവിലുള്ള ഒഴിവിനു പുറമേ പത്തില്‍ കുറയാത്ത എണ്ണം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി മെയിന്‍ലിസ്‌റ്റും ആനു പാതികമായി സപ്ലിമെന്ററി ലിസ്‌റ്റും തയാറാക്കും)

നേരിട്ടുള്ള നിയമനം. 1-1-2009ല്‍ 22 വയസു തികഞ്ഞവരും 35 വയസ്‌ കവിയാത്തവരുമായവര്‍ക്ക്‌ അപേക്ഷിക്കാം. പട്ടികവിഭാഗം, മറ്റു പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്ക്‌ നിയമാനുസൃത ഇളവു ലഭിക്കും.

യോഗ്യത: 1. അമ്പതു ശതമാനം മാര്‍ക്കില്‍ കുറയാതെ റഗുലര്‍ പഠനത്തിലൂടെ അംഗീകൃത സര്‍വകലാശാലയില്‍നിന്നു ആന്ത്ര പ്പോളജിയിലോ സോഷ്യോളജിയിലോ നേടിയ മാസ്‌റ്റര്‍ ബിരുദം. 2.സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ നേടിയ പിഎച്ച്‌.ഡി. അല്ലെങ്കില്‍ എം.ഫില്‍. തെരഞ്ഞെടുപ്പു രീതി, മറ്റു വിവരങ്ങള്‍ എന്നിവ പി. എസ്‌.സിയുടെ വെബ്‌സൈറ്റായ www.keralapsc.org ല്‍. അപേക്ഷ സമര്‍പ്പിക്കാ നും ഇതേ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

കാറ്റഗറി നമ്പര്‍ 15/2009 റിസേര്‍ച്ച്‌ ഓഫീസര്‍ (ആന്ത്രപ്പോളജി)

വകുപ്പ്‌: കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌, ട്രെയിനിംഗ്‌ ആ ന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഓഫ്‌ ഷെഡ്യൂള്‍ഡ്‌ കാസ്‌റ്റ്സ്‌ ആന്‍ഡ്‌ ഷെഡ്യൂള്‍ഡ്‌ ട്രൈബ്‌സ്.

ശമ്പളം: 11,070-18,450

ഒഴിവ്‌: 1 (നിലവിലുള്ള ഒഴിവിനു പുറമേ പത്തില്‍ കുറയാത്ത എണ്ണം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി മെയിന്‍ലിസ്‌റ്റും ആനുപാ തികമായി സപ്ലിമെന്ററി ലിസ്‌റ്റും തയാറാക്കും)

നേരിട്ടുള്ള നിയമനം. 1-1-2009ല്‍ 22 വയസു തികഞ്ഞവരും 35 വയസ്‌ കവിയാത്തവരുമായവര്‍ക്ക്‌ അപേക്ഷിക്കാം. പട്ടികവിഭാഗം, മറ്റു പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്ക്‌ നിയമാനുസൃത ഇളവു ലഭിക്കും.

യോഗ്യത: 1. അമ്പതു ശതമാനം മാര്‍ക്കില്‍ കുറയാതെ റഗുലര്‍ പഠനത്തിലൂടെ അംഗീകൃത സര്‍വകലാശാലയില്‍നിന്നു ആ ന്ത്ര പ്പോളജിയിലോ സോഷ്യോളജിയിലോ നേടിയ മാസ്‌റ്റര്‍ ബിരു ദം. 2.സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ നേടിയ പിഎച്ച്‌.ഡി. അല്ലെങ്കില്‍ എം.ഫി ല്‍. തെരഞ്ഞെടുപ്പു രീതി, മറ്റു വിവരങ്ങള്‍ എന്നിവ പി.എസ്‌. സിയുടെ വെബ്‌സൈറ്റായ www.keralapsc.org ല്‍. അപേക്ഷ സമര്‍പ്പിക്കാ നും ഇതേ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

കാറ്റഗറി നമ്പര്‍: 16/2009

സയന്റിഫിക്‌ അസിസ്‌റ്റന്റ്‌

(സെന്റര്‍ ഫോര്‍ റെസ്‌പിറേറ്ററി അലര്‍ജി

ആന്‍ഡ്‌ ആന്റിജന്‍ മാനുഫാക്‌ചര്‍)

മെഡിക്കല്‍ വിദ്യാഭ്യാസം

ശമ്പളം: 10,790-18,000 രൂപ

ഒരൊഴിവ്‌. നേരിട്ടുള്ള നിയമനം. 01-01-2009ന്‌ 18 വയസ്‌ തിക ഞ്ഞവരും 40വയസ്‌ കവിയാത്തവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക്‌ അ പേക്ഷിക്കാം.

യോഗ്യത: ബോട്ടണിയില്‍ ഒന്നാംക്ലാസിലോ രണ്ടാം ക്ലാസിലോ ഉള്ള മാസ്‌റ്റര്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അപേക്ഷിക്കാനും നിയമനം, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapsc.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

കാറ്റഗറി നമ്പര്‍ 17/2009

മെക്കാനിക്‌

മെഡിക്കല്‍ വിദ്യാഭ്യാസം

ശമ്പളം: 6,680-10,790

ഒഴിവുകള്‍ ജില്ലാ അടിസ്‌ഥാനത്തില്‍:

തിരുവനന്തപുരം-1

തൃശൂര്‍-1

നേരിട്ടുള്ള നിയമനം

പ്രായം: 01-01-2009ന്‌ 18 വയസ്‌ തികഞ്ഞിരിക്കണം. 35 വയസ്‌ തികയരുത്‌. അര്‍ഹരായ വിഭാഗങ്ങള്‍ക്ക്‌ നിയമാനുസൃത വയസിളവ്‌ നല്‍കും. യോഗ്യത: ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്കല്‍ ട്രേഡിലുള്ള ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌. അതതു ജില്ലാ പി.എസ്‌.സി. ഓഫീസിലേക്കാണ്‌ അപേക്ഷ അയയ്‌ക്കേണ്ടത്‌. പി.എസ്‌.സി. ഓഫീസിന്റെ വിലാസം അപേക്ഷാഫോമിനൊപ്പം ലഭിക്കുന്ന ബുക്‌ലെറ്റില്‍.

കാറ്റഗറി നമ്പര്‍: 18/2009 ഫാര്‍മസിസ്‌റ്റ് ഗ്രേഡ്‌-2 (ഹോമിയോ) വകുപ്പ്‌: ഹോമിയോപ്പതി ശമ്പളം: 6,080-9,380 രൂപ ഒഴിവുകള്‍ ജില്ലാ അടിസ്‌ഥാനത്തില്‍ കോഴിക്കോട്‌-3 കണ്ണൂര്‍-1 പത്തനംതിട്ട-കണക്കാക്കപ്പെട്ടിട്ടില്ല

മൂന്നു ശതമാനം ഒഴിവുകള്‍ വികലാംഗര്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു. നേരിട്ടുള്ള നിയമനം. പ്രായം: 01-01-2009ല്‍ 18വയസിനും 35 വയസിനുമിടയില്‍. പട്ടികവിഭാഗ-മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ നിയമനാസൃത ഇളവു ലഭിക്കും. യോഗ്യത: 1. എസ്‌.എസ്‌.എല്‍.സി. ജയം. അല്ലെങ്കില്‍ തത്തുല്യം. 2. കേരള സര്‍ക്കാര്‍ നടത്തുന്ന നഴ്‌സ്-കം-ഫാര്‍മസിസ്‌റ്റ് ട്രെയിനിംഗ്‌ കോഴ്‌സ് (ഹോമിയോപ്പതി) വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ബന്ധപ്പെട്ട പി.എസ്‌.സി. ഓഫീസിലേക്കാണ്‌ അപേക്ഷ അയയ്‌ക്കേണ്ടത്‌. പി.എസ്‌.സി. ഓഫീസിന്റെ വിലാസം അപേക്ഷാഫോമിനൊപ്പം ലഭിക്കുന്ന ബുക്‌ലെറ്റില്‍.

കാറ്റഗറി നമ്പര്‍: 19/2009 ട്രേഡ്‌സ്മാന്‍ (ഷീറ്റ്‌മെറ്റല്‍) സാങ്കേതിക വിദ്യാഭ്യാസം ശമ്പളം: 5,250-8,390 രൂപ ഒഴിവ്‌: 1 (കണ്ണൂര്‍ ജില്ല)

അപേക്ഷയില്‍ ഉദ്യോഗപ്പേരിനൊപ്പം ട്രേഡിന്റെ പേര്‌ നിര്‍ബന്ധമായും രേഖപ്പെടുത്തണം. നേരിട്ടുള്ള നിയമനം. പ്രായം: 01-01-2009ന്‌ 19വയസിനും 36 വയസിനുമിടയില്‍. പട്ടിക വിഭാഗ-പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ നിയമാനുസൃത വയസിളവു ലഭിക്കും. യോഗ്യത: 1. ഏഴാം ക്ലാസ്‌ ജയിച്ചിരിക്കണം. 2. ബന്ധപ്പെട്ട ട്രേഡില്‍ ജെ.ടി.എസ്‌.എല്‍.സി/ ഐ.ടി.ഐ/ കെ.ജി.ടി.ഇ/കെ.ജി.സി.ഇ/ സിറ്റി ആന്‍ഡ്‌ ഗില്‍ഡ്‌സ് പരീക്ഷ പാസായിരിക്കണം. കണ്ണൂര്‍ പി.എസ്‌.സി. ഓഫീസിലേക്കാണ്‌ അപേക്ഷ അയയ്‌ക്കേണ്ടത്‌. പി.എസ്‌.സി. ഓഫീസിന്റെ വിലാസം അപേക്ഷാഫോമിനൊപ്പം ലഭിക്കുന്ന ബുക്‌ലെറ്റില്‍.

കാറ്റഗറി നമ്പര്‍: 20/2009 സീമാന്‍, തുറമുഖം ശമ്പളം: 5,250-8,390 രൂപ ഒഴിവുകള്‍ ജില്ലാ അടിസ്‌ഥാനത്തില്‍ കൊല്ലം: 8 കോഴിക്കോട്‌: പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകള്‍

നേരിട്ടുള്ള നിയമനം. പ്രായം: 01-01-2009ല്‍ 18 വയസിനും 35 വയസിനുമിടയില്‍. പട്ടികവിഭാഗ-പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃത വയസിളവു ലഭിക്കും.

യോഗ്യത: 1. എട്ടാം ക്ലാസ്‌ വിജയിച്ചിരിക്കണം.

2. ബോട്ട്‌ പുള്ളിംഗ്‌, നോട്ട്‌സ്, സപ്ലൈസ്‌ ആന്‍ഡ്‌ റിഗ്ഗിംഗ്‌, ഒറ്റ സിലിണ്ടറുള്ള മോട്ടോര്‍ ബോട്ട്‌ കൈകാര്യം ചെയ്യല്‍, നങ്കൂരം പണി, നീന്തല്‍ എന്നിവയില്‍ പ്രാഗത്ഭ്യം ഉണ്ടായിരിക്കണം. ഇവ തെരഞ്ഞെടുപ്പു സമയത്തെ പ്രായോഗിക പരീക്ഷയില്‍ വിലയിരുത്തും.

ശാരീരിക യോഗ്യത: ഉയരം: 165 സെന്റീമീറ്ററില്‍ കുറയാന്‍ പാടില്ല. (പാദരക്ഷയില്ലാതെ). തൂക്കം: അമ്പതു കിലോഗ്രാമില്‍ കുറയാന്‍ പാടില്ല. നെഞ്ചളവ്‌: വികസിപ്പിക്കാതെ 80 സെന്റീമീറ്ററില്‍ കുറയാന്‍ പാടില്ല. വികസിക്കുമ്പോള്‍ 85 സെന്റീമീറ്ററില്‍ കുറയാന്‍ പാടില്ല. അതതു പി.എസ്‌.സി. ഓഫീസിലേക്കാണ്‌ അപേക്ഷ അയയ്‌ക്കേണ്ടത്‌.

കാറ്റഗറി നമ്പര്‍ 21/2009 ട്രാക്‌ടര്‍ ഡ്രൈവര്‍ വകുപ്പ്‌: പഞ്ചായത്ത്‌ ശമ്പളം: 5,250-8,390 രൂപ ഒഴിവുകള്‍ ജില്ലാ അടിസ്‌ഥാനത്തില്‍: കോട്ടയം-1 നേരിട്ടുള്ള നിയമനം

പ്രായം: 01-01-2009ന്‌ 18 വയസ്‌ തികഞ്ഞിരിക്കണം. 35 വയസ്‌ കവിയാന്‍ പാടില്ല. പട്ടികവിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും നിയമാനുസൃത വയസിളവു ലഭിക്കും.

യോഗ്യത: 1. താഴെപ്പറയുന്ന ഏതെങ്കിലും ട്രേഡില്‍ ലഭിച്ചിട്ടുള്ള നാഷണല്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌. എ) മെക്കാനിക്ക്‌ (ട്രാക്‌ടര്‍) ബി) മെക്കാനിക്‌ (മോട്ടോര്‍ വെഹിക്കിള്‍സ്‌) സി) മെക്കാനിക്‌ (ഡീസല്‍) ഡി) ഫിറ്റര്‍

2. ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രായോഗിക പരിചയം. ഇത്‌ ഐ.ടി.ഐ. ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നേടിയതിനു ശേഷമുള്ളതായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഈ ജോലിയിലുള്ള പ്രാഗത്ഭ്യം തെളിയിക്കുന്നതിനു പ്രായോഗിക പരീക്ഷ നടത്തും.

3. ഉദ്യോഗാര്‍ഥികള്‍ക്കു സാധുവായ ട്രാക്‌ടര്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉണ്ടായിരിക്കണം. ഒഴിവു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും www.keralapsc.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. നിശ്‌ചിത ഫോമില്‍ തയാറാക്കിയ അപേക്ഷ കോട്ടയം പി.എസ്‌.സി. ഓഫീസിലേക്കാണ്‌ അയയ്‌ക്കേണ്ടത്‌. എന്‍.സി.എ. ഒഴിവുകളിലേക്ക്‌ സംവരണ സമുദായങ്ങളില്‍നിന്നു നേരിട്ടുള്ള നിയമനം അപേക്ഷ നിശ്‌ചിത ഫോമിലൂടെ മാത്രം

കാറ്റഗറി നമ്പര്‍: 22/2009 ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ്‌ (അറബി) വകുപ്പ്‌: വിദ്യാഭ്യാസം ശമ്പളം: 8,390-13,270 ഒഴിവുകള്‍ ജില്ലാ അടിസ്‌ഥാനത്തില്‍ എറണാകുളം: ലത്തീന്‍ കത്തോലിക്കര്‍-1 മലപ്പുറം: ഈഴവ-2 കണ്ണൂര്‍: ഈഴവ-1

27-3-2008 ലെ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്‌തിരുന്ന കാറ്റഗറി നമ്പര്‍ 147/08ന്റെ പുനര്‍വിജ്‌ഞാപനമാണിത്‌. തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ കീഴിലുള്ള സ്‌കൂളുകളില്‍നിന്നു റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒഴിവുകളിലേക്കും ഈ വിജ്‌ഞാപനം പ്രകാരം തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍നിന്നു നിയമനം നടത്തുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.keralapsc.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

നേരിട്ടുളളനിയമനം പ്രായം: 01-01-2009ല്‍ 18 വയസ്‌ തികഞ്ഞിരിക്കണം. 42 വയസ്‌ തികയരുത്‌. ഉയര്‍ന്ന പ്രായം അമ്പതു വയസ്‌ കവിയരുത്‌ എന്ന മാനദണ്ഡം അടിസ്‌ഥാനമാക്കി വയസിളവു നല്‍കും.

യോഗ്യത: അറബി ഭാഷയിലുള്ള ബിരുദമോ പാര്‍ട്ട്‌ മൂന്നില്‍ പാറ്റേണ്‍ രണ്ടിലെ ഐച്‌ഛിക വിഷയങ്ങളില്‍ അറബി ഒരു വിഷയമായെടുത്തു നേടിയ ബിരുദമോ ഉണ്ടായിരിക്കണം. ഈ ബിരുദം കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ അയിരിക്കണം. കൂടാതെ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല നല്‍കിയിട്ടുള്ളതോ അംഗീകരിച്ചതോ ആയ ബി.എഡ്‌/ബി.ടി/എല്‍.ടി. ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാല നല്‍കിയതോ അംഗീകരിച്ചതോ ആയ പൗരസ്‌ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റിലും (പ്രസ്‌തുത ടൈറ്റില്‍ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദത്തിന്റെ പാര്‍ട്ട്‌ - 3 നു തുല്യമായി പ്രഖ്യാപിച്ചിട്ടുള്ള പക്ഷം) കേരളത്തിലെ പരീക്ഷാ കമ്മിഷണര്‍ നല്‍കുന്ന ഭാഷാധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

1. അറബി വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവര്‍ക്കും ബി.എഡ്‌/എല്‍.ടി. യോഗ്യതയുള്ള പക്ഷം ഈ തസ്‌തികയ്‌ക്ക് അപേക്ഷിക്കാം.

2. ബി.എഡ്‌. ബന്ധപ്പെട്ട ഭാഷയിലായിരിക്കണം.

അതതു ജില്ലാ ഓഫീസിലേക്കാണ്‌ അപേക്ഷ അയയ്‌ക്കേണ്ടത്‌. പി.എസ്‌.സി. ഓഫീസിന്റെ വിലാസം അപേക്ഷാ ഫോമിനൊപ്പം ലഭിക്കുന്ന ബുക്‌ലെറ്റില്‍

09th March 2009 05:33:24 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS