Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
എം.ജി. സര്‍വകലാശാല ഇന്റര്‍നാഷണല്‍ കാമ്പസ്‌ ആരംഭിക്കുന്നു
കോട്ടയം: എം.ജി. സര്‍വകലാശാല ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ഇന്റര്‍നാഷണല്‍ കാമ്പസ്‌ ആരംഭിക്കുന്നു. എന്‍ജിനീയറിംഗ്‌, മാനേജ്‌മെന്റ്‌, പാരാമെഡിക്കല്‍, ലോ തുടങ്ങിയവയലിലുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും ഇത്തവണത്തെ സര്‍വകലാശാലയുടെ ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്രിയാത്മകമായ നിര്‍ദേശങ്ങളാണ്‌ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ആകെ 67,79,00,000 രൂപ ചെലവും 56,92,55,000 രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ അവതരിപ്പിച്ചത്‌. യൂണിവേഴ്‌സിറ്റിയുടെ എക്‌സ്റ്റന്‍ഷന്‍ ആക്‌ടിവിറ്റിയുടെ ഭാഗമായി മെഡിക്കല്‍ കോളജിന്‌ സമീപം അഞ്ചുകോടി രൂപ മുതല്‍ മുടക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ ഡയഗ്‌നോസ്‌റ്റിക്‌ കണ്‍സള്‍ട്ടന്‍സി റിസര്‍ച്ച്‌ സെന്റര്‍ ആന്‍ഡ്‌ ഫാര്‍മസി തുടങ്ങാന്‍ തീരുമാനമെടുത്തിട്ടുണ്ട്‌. യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഗൈഡിംഗ്‌ ഇന്നവേറ്റീവ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഇന്റലക്‌ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സിന്റെ കീഴില്‍ രണ്ടു കോടി ചെലവില്‍ ന്യൂക്ലിയര്‍ മാഗ്നറ്റിക്‌ റെസണ്‍സ്‌ ലാബ്‌ ഈ വര്‍ഷം ആരംഭിക്കും. ആഗോള താപന പ്രതിസന്ധിയെ നേരിടുന്നതിനായി യൂണിവേഴ്‌സിറ്റി കാമ്പസില്‍ 25,000 തേക്കിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന്‌ അഞ്ചുലക്ഷം രൂപ വകകൊള്ളിച്ചു. ഗവേഷണ പ്രോജക്‌ടുകള്‍ നേടിയെടുക്കുന്നതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ പ്രോജക്‌ട് സീസ്‌ മണി എന്ന പേരില്‍ 10 ലക്ഷം വകയിരുത്തി.

സെന്റര്‍ ഫോര്‍ ടെക്‌നോളജി മാനേജ്‌മെന്റ്‌ സ്‌ഥാപിക്കുന്നതിന്‌ അഞ്ചുലക്ഷം രൂപ ചെലവഴിക്കും. നെടുങ്കണ്ടത്ത്‌ ഹൈറേഞ്ച്‌ എന്‍വയണ്‍മെന്റ്‌ ആന്‍ഡ്‌ കമ്യൂണിറ്റി റിസര്‍ച്ച്‌ സ്‌റ്റേഷന്‍ ആരംഭിക്കും. യൂണിവേഴ്‌സിറ്റി ടീച്ചിംഗ്‌ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പുതിയ അധ്യാപക തസ്‌തികകള്‍ സൃഷ്‌ടിക്കുന്നതിന്‌ 55 ലക്ഷം രൂപ അനുവദിച്ചു. സെന്റര്‍ ഫോര്‍ ഗൈഡിംഗ്‌ ഇന്നവേറ്റീവ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ഇന്റലക്‌ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സില്‍ ഇന്റര്‍ ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ്‌ എം.എസ്‌. കോഴ്‌സും സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ്‌ എം.എ. പ്രോഗ്രാമും തുടങ്ങും. യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്കുവേണ്ടി 50 ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്‌. പി.വി.സി. രാജന്‍ വര്‍ഗീസ്‌, രജിസ്‌ട്രാര്‍ എം.ആര്‍. ഉണ്ണി, പി.കെ. ചിത്രഭാനു, ഏബ്രഹാം പുതുമന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

08th March 2009 05:42:41 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS