Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പടന്നയിലെ കാല്‍പ്പന്തുകളിയുടെ ചരിത്രം തേടി കുട്ടികള്‍
പടന്ന: പടന്നയിലെ കാല്‍പ്പന്തുകളിയുടെ ചരിത്രം തേടിയുള്ള യാത്രയില്‍ കുട്ടികള്‍ അറിഞ്ഞത്‌ വാര്‍ധക്യത്തിലും തളരാത്ത പടന്നക്കാരുടെ ഫുട്‌ബോള്‍ കമ്പം. പടന്ന ഗവ. യു.പി. സ്‌കൂള്‍ കുട്ടികള്‍ ഏറ്റെടുത്ത്‌ നടത്തുന്ന പടന്നയുടെ ഫുട്‌ബോള്‍ ചരിത്രവും വര്‍ത്തമാനവും എന്ന ചരിത്രാന്വേഷണത്തിന്റെ ഭാഗമായാണ്‌ പഴയകാല കളിക്കാരുടെ അനുഭവങ്ങള്‍ പങ്കുവെക്കലിന്‌ വേദിയായത്‌. തുണിപ്പന്ത്‌ കെട്ടി വിളയൊഴിഞ്ഞ വയലില്‍ കളിച്ച്‌ വളര്‍ന്ന്‌ പടന്നയുടെ പെരുമ പുറംലോകത്തെത്തിച്ച പഴയകാല കളിക്കാര്‍ ലെവന്‍സില്‍നിന്ന്‌ സെവന്‍സിലേക്കും ഫൈവ്‌സിലേക്കും ഒടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും എത്തിനില്‍ക്കുന്ന ദുരവസ്ഥയെക്കുറിച്ച്‌ കളിക്കാര്‍ പങ്കുവെച്ചു. വി.കെ.പി.മമ്മൂട്ടി ഹാജി, എസ്‌.സി.കുഞ്ഞഹമ്മദ്‌ ഹാജി, പി.കെ.സി.മുഹമ്മദ്‌, പി.മുഹമൂദ്‌ എന്നിവര്‍ പങ്കെടുത്തു. കെ.വി.ഗോപാലന്‍ മോഡറേറ്ററായി. പടന്ന ഷൂട്ടേഴ്‌സ്‌ ക്ലബ്ബിന്റെ സഹകരണത്തോടെയാണ്‌ കുട്ടികള്‍ ഫുട്‌ബോള്‍ ചരിത്രം അന്വേഷിക്കുന്നത്‌. ചടങ്ങിന്റെ ഭാഗമായി ലോക ഫുട്‌ബോള്‍ താരങ്ങളുടെ ഫോട്ടോ, വിവിധ രാജ്യങ്ങളുടെ ജഴ്‌സി തുടങ്ങിയവയുടെ പ്രദര്‍ശനവും നടന്നു. കുട്ടികള്‍ തയ്യാറാക്കിയ ഉറവ ഇന്‍ലന്‍ഡ്‌ മാസിക എം.ടി.പി.അബ്ദുള്‍ഖാദര്‍ ഹെഡ്‌മാസ്റ്റര്‍ ടി.കെ.രാജന്‌ നല്‍കി പ്രകാശനംചെയ്‌തു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ജഗദീശന്‍ ഉദ്‌ഘാടനംചെയ്‌തു. എസ്‌.സി.കുഞ്ഞഹമ്മദ്‌ ഹാജി അധ്യക്ഷനായി.
28th February 2009 02:36:08 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS