Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നാലാം ക്ലാസുകാരന്റെ യാത്രാവിവരണം പുസ്‌തമാകുന്നു
ചേര്‍ത്തല: നാലാം ക്ലാസ്‌ വിദ്യാര്‍ഥിയുടെ യാത്രാവിവരണം പുസ്‌തകമാകുന്നു. പാണാവള്ളി എം.എ.എം.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ഥിയായ പനമ്പുകാട്‌ അമിതാബ്‌ എസ്‌.എന്ന ഒമ്പതുവയസുകാരനാണ്‌ രചയിതാവ്‌. 78 പേജുകളിലായി മള്‍ടി കളറിലാണ്‌ യാത്രാവിവരണം തയാറാക്കുന്നത്‌. 2008- ല്‍ റെയില്‍വേ ഒരുക്കിയ ഭാരതദര്‍ശന്‍ എന്ന തീവണ്‌ടിയാത്രയിലെ മുഹൂര്‍ത്തങ്ങളാണ്‌ യാത്രാവിവരണത്തിന്‌ കാരണമായത്‌. അമിതാബും കുടുംബവുമായി ചെയ്‌ത യാത്രയുടെ ഓരോ നിമിഷങ്ങളേയും കോര്‍ത്തിണക്കി ബഹുവര്‍ണ ചിത്രങ്ങളോടെയാണ്‌ യാത്രാവിവരണം തയാറാക്കുന്നത്‌. ഓരോ കുട്ടിയും തന്റെ ജന്മദിനത്തില്‍ സ്‌കൂളിന്‌ ഒരു ബുക്ക്‌ നല്‍കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനാണ്‌ വ്യത്യസ്‌തമായ ഈ രീതി അമിതാബ്‌ സ്വീകരിച്ചത്‌. ഓരോ സ്ഥലത്തിന്റേയും പ്രാധാന്യം പാരമ്പര്യം ചരിത്രസംഭവങ്ങള്‍ എല്ലാം യാത്രാവിവരണത്തിലുണ്‌ട്‌. അച്ഛന്‍ പകര്‍ത്തിയ പടങ്ങളുമായപ്പോള്‍ ബുക്കിന്‌ മിഴിവേറി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണങ്ങളുടെ പ്രത്യേകതയും വിവരണത്തിലെടുത്തുപറയുന്നുണ്‌ട്‌. അമിതാബിന്റെ ബുക്ക്‌ സ്‌കൂള്‍ അധികൃതര്‍ 27-ന്‌ നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ പ്രത്യേക പരിപാടിയാക്കി പ്രകാശനം ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. 12-ദിവസത്തെ ഭാരത പര്യടനത്തിന്‌ശേഷം തിരിച്ചുവന്ന അമിതാഭിനോട്‌ യാത്രയെക്കുറിച്ച്‌ ചോദിച്ചാല്‍ പറയുന്നത്‌ ഇങ്ങനെ... ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല..
26th February 2009 08:52:24 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS