Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കളി കാര്യമാകുമ്പോള്‍ ഇവര്‍ക്ക് കണക്കിനെ ഭയമില്ല
കോളിയടുക്കം: കണക്കില്‍ കളിയും കുസൃതിയും കാര്യവും പിന്നെ പഠനവുമായി കോളിയടുക്കം ഗവ. യു പി സ്കൂളിലെ ഗണിതശാസ്ത്ര ക്ളബ്. ഗണിതത്തെ ഭയത്തോടെ സമീപിക്കുന്ന കുട്ടികള്‍ക്ക് വഴികാട്ടിയായി സ്കൂളിലെ യുപി തലത്തിലെ കുട്ടികളെ ലക്ഷ്യമാക്കി ആരംഭിച്ച ഗണിതക്ളബില്‍ ഇപ്പോള്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും അംഗങ്ങളായി. ഗണിതത്തെ ഭയത്തോടെ കാണുന്ന നല്ലൊരു വിഭാഗം കുട്ടികള്‍ ഓരോ ക്ളാസിലുമുണ്ടെന്ന കണ്ടെത്തിയിരുന്നു. ഇവരെ പേടിയില്ലാതെ കണക്കിന്റെ വഴിയിലേക്ക് നയിക്കാനാണ് അധ്യാപകര്‍ മുന്‍കൈയെടുത്ത് പദ്ധതി ആവിഷ്കരിച്ചത്. മുഴുവന്‍ കുട്ടികള്‍ക്കും ഗണിതത്തെ അടുത്തറിയാനും കളിച്ച് രസിച്ച് പഠിക്കാനുമുള്ള അവസരമുണ്ടാക്കി കണക്കിനെ സ്നേഹിക്കുന്ന കുട്ടികളെ വാര്‍ത്തെടുക്കുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ഗണിത ശാസ്ത്ര ക്ളബ് സജീവമായതോടെ എറ്റവും രസകരമായ വിഷയം ഗണിതമായി എല്ലാ ക്ളാസിലെയും കുട്ടികള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. ഗണിത ക്ളാസുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും പഠനപ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെടുത്തുന്ന സൃഷ്ടികളും ഇതിന് തെളിവാണെന്ന് അധ്യാപകര്‍ പറയുന്നു. ഗണിതത്തെ അടുത്തറിയാനുള്ള പരമാവധി അവസരങ്ങള്‍ ഓരോ കുട്ടിക്കും ലഭ്യമാക്കാനായി -കണ്ടറിയാന്‍, കേട്ടറിയാന്‍, ചെയ്തറിയാന്‍, കണ്ടെത്തിയവ പരീക്ഷിച്ചറിയാന്‍- എന്ന പേരിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഒരു ക്ളാസിലെ മുഴുവന്‍ കുട്ടികളെയും ഒന്നിച്ചിരുത്തി ഗണിത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള സ്കൂളിലെ ഗണിത ലാബ് സൌകര്യം വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഇതിനായി രണ്ട് ക്ളാസ് മുറികള്‍ സംയോജിച്ച് വലിയ ഹാളാക്കി മാറ്റി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കി. ഫ്ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത 16 ഗെയിമുകള്‍, ഇവ കളിക്കാനാവശ്യമായ ടോക്കണുകള്‍, ബട്ടണകള്‍, സ്ളൈഡുകള്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. സ്വയം ചെയ്യാനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള നിരവധി മാതൃകകള്‍ ഒരുക്കി. എല്ലാ വര്‍ഷവും ഗണിത ലാബിന്റെ പ്രദര്‍ശനം സംഘടിപ്പിച്ച് ഗണിതത്തില്‍ മുന്നിട്ട് നില്‍ക്കുന്നവരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നു. ഗണിത മേളകളിലും മറ്റും ഉന്നത നിലവാരമുയര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞു. ജില്ലാ, സബ്ജില്ലാ ഗണിത മേളയോടനുബന്ധിച്ച് സ്കൂള്‍തല ഗണിതമേള സംഘടിപ്പിക്കുന്നു. പസില്‍, നമ്പര്‍ചാര്‍ട്ട്, മോഡല്‍സ്, മാഗസില്‍, സെമിനാര്‍ എന്നിവയില്‍ മികച്ച കുട്ടികളെ കണ്ടെത്തി ഗണിത ക്ളബിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് മത്സരത്തിനയക്കുന്നത്. സ്കൂളില്‍ രൂപീകരിച്ച ഗണിത കലാട്രൂപ്പ് ശ്രദ്ധേയമാണ്. കലാട്രൂപ്പിലെ കുട്ടികളുടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് സമ്മാനങ്ങള്‍ നേടിയിരുന്നു. ഗണിത ശാസ്ത്രജ്ഞരുടെ ജന്മദിനത്തിലും ചരമദിനത്തിലും കുട്ടികള്‍ ശാസ്ത്രജ്ഞരുടെ വേഷത്തില്‍ അസംബ്ളിയിലെത്തി അഭിസംബോധന ചെയ്യുന്നത് പുതിയനുഭവമാണ്. ഇത്തരം ദിവസങ്ങളില്‍ അവരെക്കുറിച്ചുള്ള ചുമര്‍ പത്രികാ മത്സരവും സംഘടിപ്പിക്കുന്നു. രാമാനുജന്‍ ദിനത്തില്‍ 16 ചുമര്‍പത്രികകളാണ് തയ്യാറാക്കിയത്. ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഗണിതാശയത്തിന് പ്രാധാന്യം നല്‍കി ഗണിത പൂക്കള മത്സരം നടത്തുന്നു. എല്ലാ മാസവും അവസാനവാരം മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ഗണിത ക്വിസ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തുന്നു. അധ്യയന വര്‍ഷത്തിലെ ഒരു ദിവസം ഗണിതത്തിനായി മാറ്റിവെയ്ക്കുന്നു. അന്ന് മുഴുവന്‍ കുട്ടികളും ഗണിതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രവര്‍ത്തനം ക്ളാസില്‍ അവതരിപ്പിക്കുന്നു. ക്ളാസ് ടീച്ചറുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പോരായ്മകള്‍ തിരുത്തി മുഴുവന്‍ കുട്ടികളും ഗണിത ക്ളബ് നല്‍കുന്ന പേപ്പറിലേക്ക് രേഖപ്പെടുത്തി ഓരോ ക്ളാസിന്റെയും ഗണിത പതിപ്പുകള്‍ തയ്യാറാക്കുന്നു. ഈ പതിപ്പുകള്‍ അസംബ്ളിയില്‍ പ്രകാശനം ചെയ്ത് മികച്ചതിന് സമ്മാനം നല്‍കുന്നു. മികച്ച സൃഷ്ടികള്‍ ഉള്‍പ്പെടുത്തി എല്‍പി, യുപി ഗണിത ക്ളബ് പ്രവര്‍ത്തകര്‍ അബാക്കസ് എന്ന പേരില്‍ ഗണിത മഗസിന്‍ തയ്യാറാക്കി മത്സരത്തിനയക്കുന്നു. ഗണിത ലാബിനോടനുബന്ധിച്ച് ഗണിത ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
26th February 2009 02:47:39 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS