Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
'ആലന്തട്ട-ഊരും നേരും' പൂര്‍ത്തിയായി
മുഴക്കോം: നാട്ടറിവിന്റെ ദൃശ്യാവിഷ്‌കാരം 'ആലന്തട്ട-ഊരും നേരും' ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയായി. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി അന്വേഷണാത്മക പഠനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആലന്തട്ട എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ ഡോക്യുമെന്ററി ഒരുക്കിയത്‌. തിരക്കഥയും സംവിധാനവും ചായാഗ്രഹണവും ദീപ നിയന്ത്രണവും ശബ്ദവുമെല്ലാം കുട്ടികള്‍ തന്നെ. ആലന്തട്ട കാര്‍ഷിക-സാംസ്‌കാരിക-പാരിസ്ഥിതിക ചരിത്രം, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍, സ്‌കൂളിന്റെ സ്ഥാപകചരിത്രം, പഴയതലമുറയില്‍ പെട്ടവരുടെ മൊഴികള്‍ എന്നിവ 30 മിനിറ്റ്‌ ദൈര്‍ഘമുള്ള ചിത്രത്തിലുണ്ട്‌. യു.പി. വിഭാഗത്തിലെ മുഴുവന്‍ കുട്ടികളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഡോക്യുമെന്ററിക്കു പിന്നിലുണ്ട്‌. വിനോദ്‌ കെ.ആലന്തട്ട, സുരേഷ്‌ കയ്യൂര്‍, വിദ്യാധരന്‍, വിനോദ്‌, എം.ബാലകൃഷ്‌ണന്‍ തുടങ്ങിയവരാണ്‌ സാങ്കേതിക പരിശീലനത്തിന്‌ നേതൃത്വം നല്‌കിയത്‌.
18th February 2009 12:40:51 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS