Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കോളേജ്‌ മാഗസിന്‍ അഥവാ അലച്ചിലിന്റെ പുസ്‌തകം
സ്റ്റുഡന്റ്‌ എഡിറ്റര്‍' എന്നൊരു വിഭാഗമുണ്ട്‌ കോളേജുകളില്‍. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ സ്വസ്ഥതയും സമാധാനവും ഇല്ലാതാകുന്നവര്‍. യൂണിയന്‍ ഉദ്‌ഘാടനം തുടങ്ങുംമുമ്പേ തന്നെ ഇറങ്ങണം-അടുത്ത വര്‍ഷത്തെ മാഗസിനുള്ള പരസ്യംപിടിക്കാന്‍. കോളേജില്‍നിന്ന്‌ കിട്ടുന്ന മാഗസിന്‍ഫണ്ട്‌ ഒന്നിനും തികയില്ല. പരസ്യത്തിനായി ഷോപ്പുകളും സ്ഥാപനങ്ങളും കയറിയിറങ്ങി മടുക്കും. സൃഷ്ടികള്‍ വേണമെങ്കില്‍ ഓരോരുത്തരെ നിര്‍ബന്ധിച്ച്‌ എഴുതിക്കണം. പണിതുടങ്ങിയാല്‍ ഡി.ടി.പി. സെന്ററില്‍ പ്രൂഫ്‌വായിക്കാനും ലേ-ഔട്ടിനും ഒറ്റയ്‌ക്ക്‌ ഉറക്കമൊഴിഞ്ഞിരിക്കണം. അവസാനം അച്ചടിശാലയിലേക്കും തിരിച്ചും ചുമന്നുകൊണ്ടുപോണം. എന്നിട്ട്‌ മാഗസിന്‍ ഇറങ്ങിയാലോ, നല്ലവാക്കുപറയുന്നവര്‍ ചുരുക്കം. ഇങ്ങനെയൊന്നിന്റെ പിന്നില്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ വിദ്യാര്‍ഥികള്‍ അറിയണമെന്നാണ്‌ തളിപ്പറമ്പ്‌ സര്‍സയ്‌ദ്‌ കോളേജ്‌ മാഗസിന്‍ പ്രവര്‍ത്തകരുടെ ലക്ഷ്യം. 'എഡിറ്റര്‍മാര്‍ എഡിറ്റോറിയലില്‍ പറയാത്തത്‌' എന്ന പംക്തിയാണ്‌ കണ്ണാടി കണ്ണാടി നോക്കുകയാണ്‌ എന്ന സര്‍സയ്‌ദ്‌ മാഗസിനിലെ പ്രധാന ഇനം. വിവിധ കോളേജുകളിലെ സ്റ്റുഡന്റ്‌ എഡിറ്റര്‍മാര്‍ക്ക്‌ അവരുടെ ദുരിതങ്ങള്‍ പങ്കുവെക്കാന്‍ അവസരം നല്‍കുകയാണ്‌ മാഗസിന്‍ശില്‌പി ബഷീര്‍ അലി. 'എഡിറ്റര്‍ എന്ന പേരിനൊപ്പം അലച്ചില്‍ എന്നുകൂടി ചേര്‍ക്കണം'-ബഷീര്‍ പറയുന്നു. സ്റ്റുഡന്റ്‌ എഡിറ്ററാകുന്നതോടെ അവന്റെ/അവളുടെ തലയില്‍ ഒരു വരവരക്കും. പിന്നീട്‌ ക്ലാസിലിരിപ്പില്ല, പ്രണയമില്ല, കാന്റീനില്ല, സുഹൃത്തുക്കളും കുടുംബവുമില്ലാതെ ഒറ്റപ്പെടും. അമ്മയുടെയോ പെങ്ങളുടെയോ സ്വര്‍ണം പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ടിവരും. ഉച്ചയൂണുകഴിക്കുന്ന ക്ലാസ്‌മുറി ചൂണ്ടി, നഷ്ടങ്ങളുടെ കഥയാണ്‌ കാഞ്ഞങ്ങാട്‌ നെ'ു കോളേജിലെ എഡിറ്റര്‍ സനൂപ്‌ പറഞ്ഞത്‌. 'ഇതാ, എന്റെ ഈ ക്ലാസിലെ ഒരുപാട്‌ ശബ്ദങ്ങളുടെ നിമിഷങ്ങള്‍ നഷ്ടപ്പെടുത്തിയത്‌ ഈ പോസ്റ്റാണ്‌. എല്ലാവരും അവസാനഘട്ടപരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുമ്പോള്‍ ഞാന്‍ റെക്കോഡും അസൈന്‍മെന്റും സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ. വല്ലാത്ത ഒറ്റപ്പെടലാണ്‌ ഈ സ്ഥാനം. സഹായിക്കേണ്ടവര്‍ മാറിനില്‍ക്കുമ്പോള്‍ സങ്കടം വരും -പയ്യന്നൂര്‍ കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്ന അനൂപ്‌ പറയുന്നു. 'കഴിഞ്ഞ രണ്ടുവര്‍ഷത്തെ മാഗസിനുപിന്നില്‍ പ്രവര്‍ത്തിച്ചതിന്‌ സുഹൃത്ത്‌ തന്നതാണ്‌ ഈപോസ്റ്റ്‌. പിന്നീട്‌ ഒരു സഹായവും നല്‍കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു'-പൂര്‍ത്തിയാകാത്ത മാഗസിനെകുറിച്ച്‌ പേരുപറയേണ്ടെന്ന്‌ പറഞ്ഞ്‌ ബഷീറലിയോട്‌ ഒരു സ്റ്റുഡന്റ്‌ എഡിറ്റര്‍ പങ്കുവെക്കുന്നു. ആരുംകാണാതെ കാതിലെ കടുക്കന്‍ തട്ടാന്റെ അടുത്ത്‌ പണയംവെക്കാന്‍ പോയി പിടിക്കപ്പെട്ട, കണ്ണുകളില്‍ പ്രണയമുള്ള കൂട്ടുകാരിക്കുവേണ്ടിയെങ്കിലും ഞാനീ മാഗസിന്‍ ഇറക്കും! പണമില്ലാതെ ധര്‍മസങ്കടത്തിലായ സുഹൃത്തിന്റെ പരിദേവനം. നിഴല്‍പോലെ കൂടെയുണ്ടാകുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കളുടെ പിന്‍ബലംകൊണ്ടാണ്‌ സ്റ്റുഡന്റ്‌ എഡിറ്റമാര്‍ തളരാത്തത്‌, മാഗസിന്‍ ഇറങ്ങുന്നത്‌.
Reported by MB Network
04th February 2009 12:54:21 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS