Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
അലിഗഡ് വാഴ്സിറ്റി സെന്റര്‍: ചില യാഥാര്‍ഥ്യങ്ങള്‍
അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ കാംപസ് മലപ്പുറത്തു തുടങ്ങുന്നുവെന്നാണു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പലരും ധരിക്കുന്നത്, ഇതു യൂനിവേഴ്സിറ്റിയുടെ ചെറിയൊരു സ്റഡി സെന്റര്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ അങ്ങനെയല്ല. മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയും മറ്റു ഫാക്കല്‍റ്റികളും ഡിപാര്‍ട്ടുമെന്റുകളും എല്‍.കെ.ജി മുതല്‍ പ്ളസ്ടു വരെയുള്ള സ്കൂളുകളുമെല്ലാം ഉള്‍പ്പെടുന്ന ഏതാണ്ട് ഒരു യൂനിവേഴ്സിറ്റി തന്നെയാണു വിഭാവന ചെയ്യുന്നത്. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി എന്നു കേള്‍ക്കുമ്പോള്‍, മുസ്ലിംകള്‍ക്കു മാത്രം ഗുണം കിട്ടുന്ന യൂനിവേഴ്സിറ്റിയാണെന്നാണു പലരും ധരിക്കുന്നത്. ഇപ്പോഴും നല്ലൊരുശതമാനം അമുസ്ലിംകളാണ് അവിടെ. അതില്‍ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. വക്കം പുരുഷോത്തമനും വെള്ളായണി അര്‍ജുനനും പ്രഫ. പോളും അലിഗഡിന്റെ സന്തതികളാണെന്ന് ഓര്‍ക്കുക. തുടക്കത്തില്‍ത്തന്നെ 200 കോടി രൂപ ഇതിനുവേണ്ടി നീക്കിവച്ചിട്ടുണ്ട്. ഏതാണ്ട് 2000 കോടി രൂപയുടെ പ്രൊജക്റ്റാണിത്. കൂടാതെ എല്ലാ വര്‍ഷവും കേന്ദ്രഗവണ്‍മെന്റ് ഗ്രാന്റുകള്‍ ലഭിക്കും. കാരണം, അതൊരു സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയാണ്. വിദ്യാര്‍ഥികള്‍ക്കു ചുരുങ്ങിയ ചെലവില്‍ ഗവേഷണപഠനമടക്കമുള്ള കോഴ്സുകള്‍ ഇവിടെ ലഭ്യമാവും. എല്ലാ വിദ്യാഭ്യാസ ഏജന്‍സികളും സാമൂഹികപഠനങ്ങളും, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണു മലബാര്‍ എന്നു വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്യ്രം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജനാധിപത്യ ഗവണ്‍മെന്റുകള്‍ക്കു പോലും കഴിഞ്ഞിട്ടില്ല. ഗവണ്‍മെന്റിന്റെ കൈയില്‍ പണമില്ല എന്നു പറഞ്ഞുകൊണ്ടു മലബാര്‍ പ്രദേശത്ത് സര്‍ക്കാര്‍തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നില്ല. ചില സെല്‍ഫ് ഫൈനാന്‍സിങ് കോളജുകള്‍ മാത്രമാണ് അനുവദിക്കുന്നത്. ഇതുതന്നെ സാമൂഹികമായ ഒരനീതിയാണ്. മലബാറിലെ ജനങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാവാന്‍ കാരണം, അവരുടെ പൂര്‍വികള്‍ ഈ നാടിനോടും ഇവിടത്തെ സംസ്കാരത്തോടും കാണിച്ച കൂറും സ്നേഹവുമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരിലുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അവരുടെ കലാലയങ്ങളില്‍ നിന്നു വിട്ടുനിന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റ് മലബാറിലെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ട കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തതുമില്ല. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുമ്പോള്‍ മലബാറില്‍ ഒരൊറ്റ ഡിഗ്രി കോളജുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് തലശ്ശേരി ബ്രണ്ണനും പാലക്കാട് വിക്ടോറിയയുമായിരുന്നു. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി കാംപസ് എറണാകുളത്തോ ഇടുക്കിയിലോ തിരുവനന്തപുരത്തോ ആയിക്കൂടേ എന്നു ചോദിക്കുന്നവരുണ്ട്. മലപ്പുറം വിദ്യാഭ്യാസപരമായി പിന്നാക്കമാണ് എന്നു ബോധ്യമുള്ളതുകൊണ്ടാണ് അതു മലപ്പുറത്തിനു ലഭിക്കുന്നത്. മലപ്പുറത്തിനു ലഭിക്കാതിരുന്നാല്‍ അതു ലഭിക്കുക, തൊട്ടുതാഴെ പിന്നാക്കാവസ്ഥയിലുള്ള തമിഴ്നാട്ടിലെയോ കര്‍ണാടകയിലെയോ പിന്നാക്ക പ്രദേശങ്ങള്‍ക്കായിരിക്കും. മലപ്പുറത്ത് അതു കൊണ്ടുവരുന്നതിനു കേരള സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വവും വേഗത്തിലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ കേരളത്തിന് ഈ അനുഗ്രഹം നഷ്ടമാവും. ഈ സ്ഥാപനം ഒരു താല്‍ക്കാലിക പ്രതിഭാസമല്ല. ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപ ഇതിലൂടെ കേരളത്തിനു ലഭിക്കുന്നു. കേരളത്തില്‍ തൊഴിലവസരങ്ങളില്ല. വിദ്യാഭ്യാസം നേടി പുറത്തുപോവുക എന്നതുമാത്രമാണ് നമുക്കുള്ള ഏക മാര്‍ഗം. ജോലിക്ക് അവസരവും സൌകര്യവും ഒരുക്കുകയാണു ഗവണ്‍മെന്റ് ചെയ്യേണ്ടത്. ഇപ്പോള്‍ത്തന്നെ ബജറ്റിന്റെ ഇരട്ടിയിലധികം സംഖ്യ കേരളത്തില്‍ നിന്നു പുറത്തുപോയി ജോലി ചെയ്യുന്നവര്‍ ഇങ്ങോട്ടു കൊണ്ടുവരുന്നുണ്ട്. ഇനി വരാന്‍പോവുന്ന എത്രയോ തലമുറകള്‍ക്ക് ഉപകാരപ്പെടുന്ന ഈ കാംപസ് യാഥാര്‍ഥ്യമാക്കുന്നതില്‍ ആര് അശ്രദ്ധ കാണിച്ചാലും അതു പൊറുക്കാനാവാത്ത തെറ്റായിരിക്കും. ഇതിനുവേണ്ടി പാണക്കാട്ട് 250 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും അത് ഇതിനു വിട്ടുകൊടുക്കാമെന്നു സര്‍ക്കാരിന്റെ വക്താക്കള്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍, ചില സ്വകാര്യ വ്യവസായസംരംഭകര്‍ക്കത് വിട്ടുകൊടുക്കാനുള്ള അണിയറനീക്കങ്ങള്‍ നടക്കുന്നതായി കേള്‍ക്കുന്നു. അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നു: പൊതു ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യവ്യക്തികള്‍ക്കു നല്‍കാന്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിന് അവകാശമുണ്ടോ? അഞ്ചുകൊല്ലത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് തൊണ്ണൂറും നൂറും കൊല്ലത്തേക്ക് (മൂന്നു തലമുറകളുടെ കാലത്തേക്ക്) പാട്ടത്തിനു കൊടുക്കാന്‍ അവകാശമുണ്ടോ? സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഏജന്‍സിക്ക് നല്‍കുമ്പോള്‍ മാര്‍ക്കറ്റ് വില ഈടാക്കുന്നില്ലെങ്കില്‍ അത് അഴിമതിയല്ലേ? ഈ സ്ഥലത്തിനു പകരം പെരിന്തല്‍മണ്ണയിലോ നിലമ്പൂരിലോ മറ്റോ സ്ഥലം നല്‍കിയാല്‍ പോരേ എന്ന ചോദ്യത്തിന് അതു പോരാ എന്നാണ് ഉത്തരം. കാരണം, സ്ഥലം ഒരു മന്ത്രിസഭായോഗ തീരുമാനംകൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ അലിഗഡിനെ ഏല്‍പ്പിക്കാവുന്നതാണ്. പാര്‍ലമെന്റ് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇതു യാഥാര്‍ഥ്യമാക്കാനാവും. ഇലക്ഷന്‍ പ്രഖ്യാപിച്ചാല്‍ പിന്നെ സര്‍ക്കാരിനു തീരുമാനമെടുക്കാനോ അതു നടപ്പാക്കാനോ ആവില്ല. മറ്റു സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികളുടെ വീടുകളും സ്ഥലങ്ങളും ഉള്‍പ്പെടും. അവര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരേ കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയാല്‍, ഏറ്റെടുക്കല്‍ നടപടി വര്‍ഷങ്ങളോളം നീണ്ടുപോവും. എതിര്‍പ്പില്ലെങ്കിലും സാധാരണഗതിയിലുള്ള സര്‍ക്കാര്‍ നടപടിക്കു തന്നെ ഒരുപാടു സമയമെടുക്കും. പുതിയത് ഏറ്റെടുക്കുമ്പോള്‍ അഞ്ഞൂറോ അറുനൂറോ കോടി രൂപ ചെലവുണ്ടാവും. ഇതു സര്‍ക്കാരിനു വേഗം കണ്ടെത്താനാവില്ല. ഈ പ്രൊജക്റ്റ് നഷ്ടപ്പെടുത്തുകയായിരിക്കും ഇത്തരം നീക്കങ്ങളുടെ ഫലം. പാണക്കാട്ടുള്ള സ്ഥലം യൂനിവേഴ്സിറ്റിക്കു നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചാല്‍ കമ്മീഷന്‍ വരുകയും തൃപ്തിപ്പെട്ടാല്‍ ഉടന്‍ പണി ആരംഭിക്കുകയും ചെയ്യും. മറ്റെന്തു രൂപം സ്വീകരിച്ചാലും കാംപസ് നഷ്ടപ്പെടും. അതിനാല്‍ കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും നാട്ടുകാരും വിദ്യാര്‍ഥികളും സന്ദര്‍ഭത്തിന്റെ ഗൌരവം പരിഗണിച്ച് ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും അലിഗഡ് കാംപസ് യാഥാര്‍ഥ്യമാക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ഡോ. എന്‍ കെ മുസ്തഫ കമാല്‍ പാഷ (തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ ചരിത്രവിഭാഗം മുന്‍ പ്രഫസറാണു ലേഖകന്‍.)
Reported by T.O Network
01st February 2009 08:57:16 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS