Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
'ആലന്തട്ട-ഊരും നേരും' പൂര്‍ത്തിയായി
മുഴക്കോം: നാട്ടറിവിന്റെ ദൃശ്യാവിഷ്‌കാരം 'ആലന്തട്ട-ഊരും നേരും' ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയായി. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി അന്വേഷണാത്മക പഠനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആലന്തട്ട എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ ഡോക്യുമെന്ററി ഒരുക്കിയത്‌.

ഷിറിയപ്പുഴയുടെ നോവറിഞ്ഞ്‌ ഒരു ഡേക്യുമെന്ററി
കാസര്‍കോട്‌: ഷിറിയപ്പുഴയുടെ നൊമ്പരമറിയാന്‍ വിദ്യാര്‍ഥികള്‍ ക്യാമറയുമായിറങ്ങി. അത്‌ ഒരു ഡോക്യുമെന്ററിയായി. ഷിറിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ഷിറിയപ്പുഴയെപ്പറ്റി ഡോക്യുമെന്ററി ഒരുക്കിയത്‌.

കോളേജ്‌ മാഗസിന്‍ അഥവാ അലച്ചിലിന്റെ പുസ്‌തകം
സ്റ്റുഡന്റ്‌ എഡിറ്റര്‍' എന്നൊരു വിഭാഗമുണ്ട്‌ കോളേജുകളില്‍. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ സ്വസ്ഥതയും സമാധാനവും ഇല്ലാതാകുന്നവര്‍. യൂണിയന്‍ ഉദ്‌ഘാടനം തുടങ്ങുംമുമ്പേ തന്നെ ഇറങ്ങണം-അടുത്ത വര്‍ഷത്തെ മാഗസിനുള്ള പരസ്യംപിടിക്കാന്‍. കോളേജില്‍നിന്ന്‌ കിട്ടുന്ന മാഗസിന്‍ഫണ്ട്‌ ഒന്നിനും തികയില്ല. പരസ്യത്തിനായി ഷോപ്പുകളും സ്ഥാപനങ്ങളും കയറിയിറങ്ങി മടുക്കും. സൃഷ്ടികള്‍ വേണമെങ്കില്‍ ഓരോരുത്തരെ നിര്‍ബന്ധിച്ച്‌ എഴുതിക്കണം.

അലിഗഡ് വാഴ്സിറ്റി സെന്റര്‍: ചില യാഥാര്‍ഥ്യങ്ങള്‍
അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ കാംപസ് മലപ്പുറത്തു തുടങ്ങുന്നുവെന്നാണു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പലരും ധരിക്കുന്നത്,

കലികാലക്കാഴ്ചകളുമായി 'കണ്ണാടി'
കാഞ്ഞങ്ങാട്: 'ഇത് കലികാലം. നേരിന്റെ കടയ്ക്കല്‍ കോടാലി വീഴുന്ന കാലം. പെമനസുകളില്‍ കനലെരിയുന്ന ഉഷ്ണകാലം. ഫെമിനിസവും സ്ത്രീശാക്തീകരണവും പെരുമ്പറകൊട്ടുമ്പോള്‍ പീഡനപര്‍വത്തിന്റെ തുടര്‍അധ്യായങ്ങളില്‍ കഥാപാത്രങ്ങളാകുന്ന ഞങ്ങളുടെ പെകുഞ്ഞുങ്ങളെ ആര് കാക്കും' - കാഞ്ഞങ്ങാട് സൌത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 'കണ്ണാടി' പെണ്ണെഴുത്ത് പതിപ്പിലെ എഡിറ്റോറിയല്‍ കുറിപ്പില്‍നിന്നാണ് ഈ വാക്കുകള്‍.

ജലഭയംമാറി; ഈപെണ്‍കുട്ടികള്‍ ഇനി നീന്തിത്തുടിക്കും
ചെര്‍ക്കള: ദൂരെനിന്നുമാത്രം പുഴ കണ്ടിട്ടുള്ള സംസാദ, മഷൂന, സമീന, ഹൈറുന്നിസ എന്നിവര്‍ക്ക്‌ പുഴയിലിറങ്ങുമ്പോള്‍ മുഖത്ത്‌ അമ്പരപ്പും ഭയവും പ്രകടമായിരുന്നു. കണ്ടുനിന്ന രക്ഷിതാക്കളിലും അത്‌ പ്രതിഫലിച്ചു. അമ്പരപ്പിന്‌ അല്‌പായുസ്സായിരുന്നു. പിന്നീട്‌ ആവേശത്തോടെയാണവര്‍ പുഴയിലേക്ക്‌ ചാടിയത്‌. ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി., യു.പി., വിഭാഗം പെണ്‍കുട്ടികള്‍ക്കായി പാടി മധുവാഹിനിപ്പുഴയില്‍ നടക്കുന്ന നീന്തല്‍ പരിശീലനത്തിന്റെ ഭാഗമാണിത്‌.

ഒഴുകും മേഘങ്ങള്‍
കവികളെയും കലാകാരന്‍മാരെയും പണ്ടുമുതലേ മേഘങ്ങള്‍ പ്രചോദിപ്പിച്ചിട്ടുണ്ട്‌. കാളിദാസ കൃതികളിലെ മേഘവര്‍ണ്ണനകള്‍ എത്ര മനോഹരമാണ്‌. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികളുടെ കവിതകളിലും മേഘങ്ങളെപ്പറ്റിയുള്ള സുന്ദരമായ വര്‍ണ്ണനകളുണ്ട്‌. എന്നാല്‍ ശാസ്‌ത്രജ്‌ഞന്‍മാരോ? നീരാവി അടങ്ങിയിരിക്കുന്ന ചൂടുവായു മുകളിലേക്കുയരുംതോറും തണുത്തുറഞ്ഞാണ്‌ മേഘം ഉണ്ടാകുന്നതെന്നാണ്‌ അവര്‍ പറയുന്നത്‌.

go to page
Make Us Your home Page Make Us Your Home page! RSS